Sunday, July 25, 2010

അവ്യക്ത്തമായ കുറെ ചോദ്യങ്ങളും
വ്യക്ത്ത്മായ ഉത്തരങ്ങളും
എന്റെ കാതുകളില്‍
എന്തിനൊരു പാദ സരമായി
നീ കിണുങ്ങി...?
      നൂപുരധ്വനിതന്‍ മാറ്റൊലി കേട്ടീട്ടു
      ആ താളലയത്തില്‍ നീയാം താമര
      മൊട്ടു താനേ വിടരാന്‍.
എന്റെ കണ്‍പീലികളില്‍
എന്തിനൊരു വര്‍ഷമായി
നീ അണഞ്ഞു...?
      കൂമ്പാന്‍ വെമ്പുമാ
      കാമധന്‍ മിഴികള്‍ക്ക്
      കാവലിരിപ്പൂ ഞാന്‍.
എന്റെ വായ്ക്കുള്ളില്‍
എന്തിനൊരു കല്‍ക്കണ്ട്മായി
നീ അലിഞ്ഞു...?
      ഒരിക്കലും മതിവരാത്ത
      കൊതിയായി ഞാന്‍
      നിന്നില്‍ അവശേഷിക്കാന്‍.
എന്റെ വിരിമാറില്‍
എന്തിനൊരുതൂവലായ്
നീ തഴുകി...?
      കാലം മറഞ്ഞാലും
      കാമമായി എന്നെ കാണാന്‍.
എന്റെ നാഭി ചുഴിയില്‍
എന്തിനിത്തിരി വിയര്‍പ്പായ്‌
നീ അടിഞ്ഞു...?
      ഒരു കണികയായ്എങ്കിലും
      നിന്നില്‍ അലിഞ്ഞു
      ചേരാന്‍.
എന്റെ ചുണ്ടുകളില്‍
എന്തിനിത്തിരി ചുടുചോര
നീ ചിന്തി ...?
      എന്റെ നിറസാനിധ്യത്തിനു
      നിനക്ക് നല്‍കിയ ദ്രിഷ്ട്ടാന്ത്‌മാണാ
      ചുടുചോര തുള്ളികള്‍.കുഞ്ഞിളം കൈകളാല്‍ മുറുകെപിടിച്ച
സാരിത്തലപ്പു കുടഞ്ഞെറിഞ്ഞു
നടന്നുനീങ്ങുന്ന മാതൃതും...
തിരസ്ക്കാരത്തിന്റെ ആദ്യ പാഠം.
     ഉറയ്ക്കാത്ത കാലടികളിലൂന്നി
     ഉറക്കത്തിനുച്ചിയില്‍ വന്നെത്തി
     കെട്ടിലമ്മയുടെ പൊട്ടവാക്കും കേട്ട്
     തൊഴിച്ചുകറ്റിയ പിത്രുത്തും...
     തിരസ്ക്കാരത്തിന്റെ രണ്ടാം പാഠം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഓമന
വാക്കുകള്‍ എറിഞ്ഞു ഒപ്പം കൂടി
സ്വപ്നങ്ങള്‍ക്ക് നിറ ചാര്‍ത്ത് നല്‍കി
ജീവിതാന്ദ്യം വരെ കൂടെ എന്ന
പരസ്യ വാചകം പലകുറി പറഞ്ഞു
കൊക്കിലാവോളം കൊത്തിയെടുത്തു
പാതി വഴിയില്‍ പറന്നു അകന്ന പൈഖിളി...
തിരസ്ക്കാരത്തിന്റെ മൂന്നാം പാഠം.
     അഗ്നി സാക്ഷിയായ് കെട്ടിയ മഞ്ഞ ചരട്
     പിന്നി തുടങ്ങും മുന്പേ
     പിന്‍ വാതില്‍ തുറന്നു
     പൂര്‍വ്വ തോഴന്റെ പുലരിയിലേക്ക്
     നടന്നകന്ന പ്രിയ സഖി...
     തിരസ്ക്കാരത്തിന്റെ നാലാം പാഠം.
ഒടുവില്‍ പാതി രാത്രിയില്‍ ഒരുനാള്‍
യമദൂതനെയും കാത്ത് നീണ്ട പാളത്തില്‍
തലചായ്ച്ചു തളര്‍ന്നു കിടക്കുമ്പോള്‍
വഴിമാറി കടന്നുപോം മരണവും...
തിരസ്ക്കാരത്തിന്റെ ഒടുവിലെ പാഠം.

Friday, July 23, 2010

ഭൂമിയെ ചുംബിച്ച രണ്ടു മഴത്തുള്ളികള്‍


നിലാവിന്റെ പാലഴകിനെ കുറിച്ചു ഞാന്‍ അന്ന്
നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
അത്... എന്റെ ചന്ദ്ര കാന്തന്റെ മുഖത്തിന്റെ
പ്രതിഫലനമാണെന്ന് ...
          വെയിലിനും മഴക്കുമിടക്കെപ്പോഴോ
          മാളത്തില്‍ നിന്നും വന്നു തല കാട്ടിയ
          മഴവില്ലിന്റെ ഏഴഴകിനെ കുറിച്ച്
          നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
         അത് എന്റെ ജീവന്റെ... പഞ്ചേന്ദ്രിയങ്ങളുടെ
         ശോണി മയെക്കാള്‍ അധികം വരില്ല എന്ന്.
കടല്‍ത്തീരത്ത് വച്ച്ച്ചന്നു
ഒന്നിന് പിറകെ ഒന്നൊന്നായി
വന്നു മറയുന്ന തിരമാലയെ
കുറിച്ചു പറഞ്ഞപ്പോള്‍
നീ പറഞ്ഞു... നിന്റെ
കാര്‍ വര്‍ണ്ണന്റെ നിലയ്ക്കാത്ത
വാക്ക് സാമര്‍ ത്യത്തെ കുറിച്ചു .
       കര്‍ക്കിടകത്തിലെ തോരാ മഴ
       ഒരു തുള്ളി പാഴാക്കാതെ ഏറ്റു വാങ്ങി
       ഇടയ്ക്കു എപ്പോഴോ ഒരു തുള്ളി
       നുണഞ്ഞിറക്കി
       അതിന്റെ സ്വാദിനെ കുറിച്ച്
       പറഞ്ഞപ്പോള്‍ നീ പറഞ്ഞു...
       നിന്റെ മേഘാ നാഥന്റെ സാമീപ്യം
       തളര്‍ന്നു കിടക്കുമ്പോള്‍ രുചിച്ച
       ശ്വേത കണങ്ങളുടെ മാധുര്യത്തെ കുറിച്ച്
നിലാവും.., മഴവില്ലുകളും.., തിരമാലകളും.., മഴയും...
ഒരുപാട് കടന്നു പോയി
ഇന്ന്...
കര്‍ക്കിടകത്തിലും പെയ്തൊഴിയാതെ
തെന്നിമറയുന്ന മേഘ ശകലങ്ങളെ കുറിച്ച്
ഞാന്‍ പറഞ്ഞപ്പോള്‍
എന്തെ...
മൌനിയായ് നില്‍പ്പു നിന്‍ കണ്ണില്‍ നിന്ന്
രണ്ടു മഴ തുള്ളികള്‍ അടര്‍ന്നു വീണു
ഭൂമിയെ ചുംബിച്ചത് .........?????

പരിണാമം
വഴക്കാളിയാണെന്നു
നാട്ടുകാര്‍
 ഉപകാരമില്ലാത്തവെനെന്നു
 അച്ചന്‍
 ഗുണം പിടിക്കാത്തെവനെന്നു
 അമ്മ
അഞ്ചു പൈസയ്ക്ക് വകയില്ലാത്തവെനെന്നു
 അനിയത്തിമാര്‍
അറുത്ത കൈക്ക്‌ ഉപ്പുതെക്കാത്തവെനെന്നു
 അയല്‍ക്കാര്‍
കുത്തഴിഞ്ഞൊരു ജന്മമെന്നു
 കുടുംബക്കാര്‍
 എന്നിട്ടും നിന്റെ മുന്പില്‍ മാതത്രം
 ഞാന്‍ എങ്ങിനെ നല്ലവനായി ........???????

Thursday, July 22, 2010

പുനപരിശോധന


ഓര്‍ക്കാനാണ് ഞാന്‍ ശ്രെമിച്ചത് ......

മറക്കാനാണ് നീ പഠിപ്പിച്ചത് .........
രണ്ടിനുമിടയില്‍
പെന്‍ഡുലം പോലെ
തൂങ്ങി .......
ആടി ആടി ......
ഒടുവില്‍
ബാറ്ററി തീരുമ്പോള്‍
നിശ്ചലമാവുന്നത്
എന്റെ ജീവന്‍ .