Monday, August 30, 2010





















കട്ടിലിലൊട്ടിയ
കൈതോലപ്പായ...
മച്ചിലെ ഷെല്‍ഫിലെ
ആ രണ്ടു
പൂവട്ടികള്‍..
തെക്കേതറയുടെ
മുറ്റത്തെ
ആ ചെറുനാരങ്ങ മരം..
വടക്കേ അതിരിലെ
ചെമ്പരത്തിചോട്ടിലെ
അടയ്ക്കാചാടി...
മാസത്തിലൊരിക്കല്‍
മുടങ്ങാതെ
മുച്ചക്ര വാഹനത്തില്‍ നിന്ന്
മുഴങ്ങുന്ന
പൊട്ടന്‍ചുക്കാതി പരസ്യം..
ജാലക പാളികക്കപ്പുറം
മച്ചിലെ 
മായ്ച്ചിട്ടും മായാത്ത
വെറ്റില കറകള്‍...
മനസ്സില്‍ മുഴങ്ങുന്ന
""!!കുഞ്ഞോ!!""   വിളികള്‍...
മരണമില്ല അച്ചമ്മേ
മരണമില്ല..
ഒടുവിലീ......
മസ്തിഷ്ക്കം മരിക്കുവോളം ..

Sunday, August 29, 2010

കട്ടുറുബിനോട് പറയാനുള്ളത് (പ്രണയം തുറന്നു പറഞ്ഞവള്‍ക്കുള്ള മറുപടി )












അഗാധമാം
പ്രണയത്തിന്‍
പ്രളയത്തില്‍
മുങ്ങിയും
പൊങ്ങിയും
മുന്നോട്ട് നീങ്ങുന്ന
കട്ടുറുബേ....
അനുവാധത്തിന്റെ
പച്ച സിഗ്നല്‍ കാണിച്ച്
രക്ഷയുടെ
തുരുത്തിലേക്ക്
ആനയിക്കുന്ന
പച്ച പരവനാതിയാവാന്‍
എനിക്കാവില്ല...!
പകരം
മുകളിലിരുന്നു
എല്ലാം വീക്ഷിച്ചു
കരകയറാനായി
കച്ചിതുരുമ്പ്
കൊത്തിയെടുത്ത്
ആറ്റിലേക്ക് ഇടുന്ന
കൊച്ചരി   പ്രാവാകാം
ഞാന്‍........

Wednesday, August 25, 2010

AIR CRASH












പതിയിരിക്കും 
അപകടമറിയാതെ
പറന്നിറങ്ങാന്‍ ശ്രെമിച്ച
എനിക്കെന്തിനു
പച്ച സിഗ്നല്‍ തന്നു
പറ്റിച്ചു..?
അതുകൊണ്ടല്ലേ
മുന്നോട്ട് കുതിച്ച ഞാന്‍
റെന്‍വെയും  കടന്നു
താഴോട്ട് പതിച്ചത്!.
ആദ്യമേ ചുമപ്പ് ആയിരുനേല്‍
ഈ പുലരിയിങ്ങനെ
ചോരയാല്‍
ചുവക്കുമായിരുന്നോ....?

നീയെന്ന ഓര്‍മ്മ എന്നെ മഥിക്കുമ്പോള്‍












മറന്നു തുടങ്ങിയതായിരുന്നു 
പക്ഷെ..,
ഇന്നലെ പ്രതീക്ഷിക്കാതെ
പെയ്ത പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു എല്ലാം.
തടയണ മെന്നുടായിരുന്നു
പക്ഷെ..,
നിലാവ് മാഞ്ഞതും, ഇരുള്‍ നിറഞ്ഞതും
മിന്നല്‍ തെളിഞ്ഞതും, തുള്ളികള്‍ വീണതും
പെട്ടെന്നായിരുന്നു എല്ലാം.
ഓടി ഒളിക്കനമെന്നുണ്ടായിരുന്നു
പക്ഷെ..,
കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല
കാലുകള്‍ ചലിപ്പിക്കാനും
തളര്‍ന്നു പോയിരുന്നു എല്ലാം.
വീണ്ടും ഓര്‍ക്കരുത് എന്നുണ്ടായിരുന്നു
പക്ഷെ..,
മുറിപ്പെടുത്തും ഓര്‍മ്മകള്‍ ആയി
പെയ്തിറങ്ങുക ആയിരുന്നു
തുള്ളികള്‍ എല്ലാം.
വീണ്ടും മറന്നു തുടങ്ങാം
പക്ഷെ..,
ഏതോ വെയിലിനിളം ചൂ ടെറ്റ്
കരിഞ്ഞു ഉണങ്ങട്ടെ
ഈ വ്രണങ്ങള്‍ എല്ലാം.

Sunday, August 22, 2010

ആത്‌മഹാത്യാകുറിപ്പ്






പുഴ സ്വച്ഛമായി ഒഴുകിയ കാലത്ത് 
കൈകളില്‍ തൂങ്ങിയാടി
ഒട്ടി ചേര്‍ന്ന് 
കൊക്കുരുമി നടന്ന
ഒരു നിമിഷത്തില്‍
എന്നോട് പറഞ്ഞു,
'''ഈ നിമിഷം അങ്ങു പോയാലോ നമുക്ക്'''?
     വായ്‌പൊത്തി
     വലിച്ചുചേര്‍ത്ത്
     കാതില്‍ അരുതേ എന്നോതി ഞാന്‍.
പുഴ ഗതിമാറിയൊഴുകിയ കാലത്ത്
കോളുകള്‍ അറ്റെണ്ട്‌ ചെയ്യാതെ 
ഒഴിഞ്ഞു മാറി അകന്ന്‌ തുടങ്ങിയ
ഒരു നിമിഷത്തില്‍
ഞാന്‍ പറഞ്ഞു
'''ഈ നിമിഷം അങ്ങുപോയാലോ നമുക്ക്'''?
     ചുണ്ടുകളില്‍ ഉരസി 
     നെറ്റിയിലുമ്മ  വച്ചു
     കാതുകളില്‍ എനിക്കു മാത്രമൊരു
     വഴി പറഞ്ഞു തന്നു 
     വടക്കോട്ടു പാറിപോയ്‌ തെന്നല്‍........