Saturday, February 26, 2011

A TABLEAU ( ഒരു നിശ്ചല ദൃശ്യം )












തിരിച്ചറിഞ്ഞിട്ടും 
തിരിഞ്ഞുനോക്കാതെ
നടന്നകലുന്ന 
നീ..........

കണ്ണീര്‍ 
കാഴ്ച മറച്ചിട്ടും
കണ്ണെടുക്കാതെ 
നിന്നെയും നോക്കി 
ഞാന്‍ ..........


Tuesday, February 22, 2011

ഇപ്പോഴും......? എപ്പോഴും.......!!!

















അവഗണിച്ചകന്നു മാറിയിട്ടും 
അകത്തേതോമുറിയില്‍ 
അള്ളിപ്പിടിച്ചിരിപ്പുണ്ടിപ്പഴും...?

     കണ്ണേറില്‍ നിന്നൊഴിഞ്ഞു മാറിയിട്ടും 
     കസേരകള്‍ക്കപ്പുറമിപ്പുറം 
     കണ്ണുകളുടക്കുന്നുണ്ടിപ്പഴും...?

ചിരിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും
ചിലപ്പോളറിയാതെ
ചിതറുന്നുണ്ട് ,  പതറുന്നുണ്ടിപ്പഴും...?

     വിളിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും  
     വിരലുകളറിയാതെയൊരു 
     നമ്പര്‍ പരതുന്നുണ്ടിപ്പഴും...?

എന്തിനേറെ പറയുന്നു ......!!!!!

     മറക്കാനേറെ ശ്രമിച്ചിട്ടും
     മനസിന്റെ കോണില്‍ 
     മിന്നുന്നുണ്ടൊരു ചിത്രമെപ്പോഴും....

നേര്‍രേഖയിലെ രണ്ട് അറ്റങ്ങള്‍



















ഞാന്‍ പറയാന്‍ മറന്നത് :-

നിന്റെ 
കാല്‍പ്പാടുകള്‍ പതിഞ്ഞ 
മെതിയടി തേടിയാണ് 
അലഞ്ഞത്  
ഭരതചെയ്തിപോല്‍ 
അകത്തളത്തിലെ 
അന്തപുരത്തില്‍ വച്ചായിരം 
പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു 
അനുദിനം പൂജിപ്പാന്‍ 
കണ്ടെത്താനായില്ല

നീ പറയാന്‍ മടിച്ചത്:-

അപ്പോഴെല്ലാം 
ഉഗ്രകോപത്തിന്റെ 
ഉച്ചസ്ഥായിയില്‍ നിന്ന് 
താണ്ഡവ നൃത്തമാടുകയായിരുന്നു 
അതും.......... നിന്റെ,
ഹൃദയത്തിനു മുകളില്‍ .

Thursday, January 27, 2011

കളിക്കൂട്ടുകാരി



















 
മറന്നതെന്തോ 
ഓര്‍മ്മിച്ചെടുക്കാന്‍
തിരികെപോയിയേറെ
പിറകോട്ട്

     പേമാരി പെയ്തപ്പോ
     പേരമരച്ചോട്ടില്‍ 
     ചേമ്പില കുടയില്‍
     ഒരുമിച്ചു നിന്നത്

മഴവെള്ളം കൊണ്ടപ്പോ
ജലദോഷം വന്നപ്പോ
ഒരുമിച്ചു പനിച്ചപ്പോ
ഒരുമിച്ചു കരഞ്ഞത്

     മുക്കുറ്റി പൂപറിച്ചു
     മൂക്കുത്തിയാക്കി
     മുണ്ടനും മുണ്ടിയുമായി
     കളിച്ചത്

തുപ്പലം കൊത്തിയേം
കോട്ടിയേം പൂയനേം
ഒരു ചെറു തോര്‍ത്തില്‍
കോരിയെടുത്തത്‌

     കരയിലൊരു കുഴികുത്തി
     കിട്ടിയതതിലിട്ട്
     ആറ്റിലെ വെള്ളത്തില്‍
     കുത്തി മറിഞ്ഞത്

അത്കണ്ടു നിന്റമ്മ
തല്ലൊന്ന് തന്നപ്പോ,ആ
വടിയൊന്നെടുത്തങ്ങു
ദൂരെകളഞ്ഞത്

     തേടിച്ചിയിലകള്‍
     വെറ്റിലയാക്കീട്ടു
     വേരുകള്‍ കൂട്ടി
     മുറുക്കി തുപ്പീത്

ഗന്ധക രാജന്റെ
പൂവിനായി ഒരുമാത്ര
ഗന്ധര്‍വ്വനായെന്നെ
മനസ്സാ വരിച്ചത്‌

     തെച്ചിയും പിച്ചിയും
     വാഴനാരില്‍ കോര്‍ത്തു
     മാലയായ്‌ പരസ്പരം
     കഴുത്തിലണിഞ്ഞത്

മുള്ളുകള്‍ കോറി
വരഞ്ഞിട്ടും പലകുറി
മുള്ളിന്‍ കായ
പറിക്കാന്‍ തുനിഞ്ഞത്

     മൊയ്തീന്‍ കാക്കാടെ
     വീട്ടുമുറ്റത്തൂന്നു
     മാര്‍ബിള്‍ കഷണം
     കട്ടെടുത്തോടീത്

അത് വച്ചു മൂന്ന്ള്ളീം
ഏഴ്‌ള്ളീം കളിച്ചത്
കശുവണ്ടി ചൂണ്ടി
'സുറി' നോക്കി എറിഞ്ഞത്

     മന്ദാരചോട്ടിലെ
     കുറ്റിപുരേലന്നു
     കൂട്ടാനും ചോറും
     വച്ചു വിളംബീത്

ചേകിനപ്പുറത്തെ
പന്ജ്ജാര   മണലില്
വെള്ളാരംകല്ലോണ്ട്
കൊത്തം കല്ലാടീത്

     കുഞ്ഞിക്കാലോണ്ട്
     പോത്തക്കന്‍ ഗുഹവച്ചു
     പച്ചത്തുള്ളനെ
     പാര്‍പ്പുകാരനാക്കീത്

ഒരു മുളം കയറില്‍
നീയെല്ലാം തീര്‍ത്തപ്പോള്‍
പെരുമഴയായീ
പെയ്യുന്നീ ഓര്‍മ്മകള്‍

     അതിലെണ്ണിയാലൊതുങ്ങുന്ന
     ഓര്‍മ്മയാം തുള്ളികള്‍
     കൈക്കുമ്പിളിലെടുത്ത്
     കുടയെട്ടീ പേജില്‍

ഒരു പക്ഷേ വീണ്ടും
മറന്നേക്കാമെല്ലാ,മപ്പോ
ഒരു മുദ്ര മോതിരം പോലെ
ഇതുപകരിച്ചെങ്കിലോ??? 

Monday, January 24, 2011

മൂന്നാമതൊരാള്‍





















കരയിലെഴുതിയ 
പ്രണയാക്ഷരങ്ങളെല്ലാം
കടലെടുത്തുപോയ് .
കനവില്‍കണ്ട 
പ്രണയ ദ്രിശ്യങ്ങള്‍ 
പൂര്‍ണ്ണമാകും മുന്‍പേ 
പകലും പറന്നെത്തി .
പ്രണയ മഷി പുരണ്ട 
കത്തുകളെല്ലാം 
അവളുട്ച്ച്ചനും 
കണ്ടെടുത്തു.
ഒടുവില്‍ 
നെഞ്ജിലെഴുതിയ 
പ്രണയവും 
കട്ടെടുത്ത് 
ആരോ.....???