Monday, June 27, 2011

എന്റെ അകം















എത്ര തൂത്തു വാരി 
ചാണകം തളിച്ചു
ശുദ്ധീകരിച്ചിട്ടും
നിമിഷ നേരം കൊണ്ടു
ചപ്പു ചവറുകള്‍ 
കുമിഞ്ഞു കൂടുന്ന 
കുടുസു മുറി !!!

Thursday, May 26, 2011

ഇനിയും കണ്ടാല്‍ !!!

 














ഇനിയും കണ്ടാല്‍ 
അറിയില്ലെന്ന് പറയുമായിരിക്കും 
എങ്കിലുമാശിക്കട്ടെ 
പരിചിതഭാവത്തിലൊരു  പുഞ്ചിരി 
എന്റേത്  എന്റേതെന്നായിരം 
വട്ടമാവര്‍ത്തിച്ചിട്ടും 
ആവാതെ പോയതെന്നോര്‍ത്ത് 
ഒരു നെടുവീര്‍പ്പുയര്‍ന്നേക്കാം 
കാലങ്ങളായി കരുതി വച്ച 
ചോദ്യങ്ങളൊന്നു പോലുമുന്നയിക്കാതെ 
കടലാഴം മൌനമണിഞ്ഞു 
മറക്കാനായി മാത്രമോര്‍ക്കാന്‍ 
ഒരാവര്‍ത്തി കൂടി നോക്കി 
ശരിയെന്നുറപ്പിച്ചു 
തല താഴ്ത്തി നടന്നു പോയെയ്ക്കാം

ഇനിയും കണ്ടാല്‍ 
പരിചയപെടേണ്ടി  വന്നാല്‍ 
ഉള്ളു നീറി പുഞ്ചിരിച്ചു 
ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തേക്കാം
ഒപ്പം ഇടറാതെ പതറാതെ ഒരു ഹലോയും

ഇനിയും കണ്ടാല്‍ 
ചിലപ്പോ കോരിയെടുത്തേക്കാം 
കവിളുകളിലുമ്മ  വച്ചു 
മുടിക്കൊമ്പുകളില്‍ പറ്റിയിരിക്കുന്ന
ചിത്ര ശലഭങ്ങളെ പുകഴ്ത്തി 
പണ്ടെന്നോ പറഞ്ഞു വച്ചതാണോ 
എന്നറിയാന്‍ മാത്രം 
കാതില്‍ പതുക്കെ ചോദിക്കും 
"മോളുടെ പേരെന്താ????"
അസപ്ഷ്ട മായ മറുപടിയില്‍ 
ആ പ്രതീക്ഷയും പൊലിയുമ്പോള്‍ 
അരികില്‍ നിന്നുയരും 
ചിരിയുടെ ധ്വനിയറിയാതെ
അല്ലേലും ഒരു പേരിലെന്തിരിക്കുന്നു എന്ന്
സ്വയം ആശ്വാസം കൊണ്ട്
നടന്നു നീങ്ങി യേ ക്കാം


ഇനിയും കണ്ടാല്‍
കൊച്ചു കണ്ണടക്കുള്ളിലെ
കുസൃതി   കണ്ണുകളിലെ
അപരിചിതത്ത്വഭാവമവഗണിച്ചു
ചേര്‍ത്ത് നിര്‍ത്തും
അപ്പോഴൊരു പരിചിത ശബ്ദം
അരികില്‍ നിന്ന് പറയും "മാമന്‍ "
അപരിചിതത്ത്വമകലുന്നു
പുഞ്ചിരി വിടരുന്നു
അടുത്ത മാമാ വിളിക്ക്
കാത് കൊടുക്കാതെ
സ്ഥലം വിട്ടേ ക്കാം


മാരന്‍ എന്ന കെട്ടിപ്പിടിച്ച 
എട്ടു വര്‍ഷത്തെ സങ്കല്‍പ്പത്തില്‍ നിന്ന്
മാമന്‍ എന്ന് ചൊല്ലി കൊടുക്കുന്ന
യാഥാര്‍ത്യത്തിലേക്ക്  മാറാന്‍
നീയെടുത്തത് ചന്ദ്രന്‍ മറഞ്ഞു
 സൂര്യന്‍ ഉദിക്കുന്ന സമയം
എനിക്കോ ????????
അതിപ്പഴും ചന്ദ്രനില്‍ നിന്ന്
സൂര്യനിലേക്കുള്ള യാത്ര പോലെ !!!

Tuesday, May 3, 2011

http://keeranalloorkaran.blogspot.com

ഓര്‍മ്മകളൊക്കെ 
എല്ലാപ്പോഴും 
നിന്നെ ചുറ്റിപ്പറ്റി 
അപ്പോ,,,
എഴുതിയതൊക്കെ 
എപ്പോഴും 
നിന്നെപ്പറ്റി 
എന്നിട്ടും 
നീ മാത്രം 
വന്നില്ലല്ലോ 
ഇതുവഴി
ഇതുവരെ ......

Tuesday, April 26, 2011

പാഴ് ശ്രമം

പാഴ് ശ്രമം -ഒന്ന്

ദിശമാറിയൊഴുകുന്ന 
പുഴയുടെ ഗതിയെ 
ഇരുകൈകൂട്ടി പുണര്‍ന്ന് 
തടഞൊന്നു   നിര്‍ത്തുവാന്‍ 
വ്യഥാപണിപ്പെടുന്നു ഞാന്‍ 
തട്ടി തെറിക്കുമാതുള്ളികള്‍ 
പൊട്ടിതകര്‍ത്തെന്റെ   വലയം
ഞെട്ടറ്റുവീഴുമിലപോല്‍ 
ഒന്ന് കറങ്ങിതിരിഞ്ഞ് 
അനുസ്യൂതമൊഴുകി പിന്നെയും 


പാഴ് ശ്രമം-രണ്ട്


ഓര്‍മ്മകളുടെ 
ഓണമായി നീ 
ഓടിയണഞ്ഞാല്‍ 
മറവിതന്‍   
മാറാലയാല്‍  
മതിലുകള്‍ 
പണിയും ഞാന്‍ 

Friday, April 22, 2011

മിഥ്യാധാരണ !!!

ചീര്‍ത്ത് വീര്‍ത്ത നിന്റെ കവിളുകള്‍ക്കും
കരഞ്ഞു കലങ്ങിയ നിന്റെ കണ്ണുകള്‍ക്കും 
ചിതറി തെറിച്ച നിന്റെ കൂന്തലിനും 
ഒടിഞ്ഞു തൂങ്ങിയ  നിന്റെ ശിരസ്സിനുമപ്പുറം 
ചതഞ്ഞരഞ്ഞ നിന്റെ മനസ്സ് 
അതാണെന്റെ വേദന !!!!!

Thursday, April 14, 2011

ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്ക് , ഓട്ട് കിണ്ടിയില്‍ പുണ്യാഹം , വെള്ളിത്തട്ടില്‍ കൊന്നയും , കോടി മുണ്ടും , കണി വെള്ളരിയും , പഴുത്ത മാബഴവും ,  അരമുറി തേങ്ങയും. ചൂടെറും  പലഹാരങ്ങള്‍ ചുറ്റിനും  . ചാരെ ചിരി തൂകി സാക്ഷാല്‍ കണ്ണനും!!!! വീണ്ടുമൊരു വിഷുകണി !!! സമൃദ്ധിയുടെ വിഷുക്കാലം നേരുന്നു !!!

Thursday, March 31, 2011

പീലിക്കണ്ണൂളള സ്വപ്നം















ആദ്യ ദര്‍ശനത്തില്‍ എന്നെ മയക്കി 
അടുത്ത പുഞ്ചിരിയില്‍ എന്നെയും കുരുക്കി 
നേരം കളയാതെ ഇരയാക്കിയെറിഞ്ഞു 
നനയാതെ, നനച്ചു ,
വഴിയിലുപേക്ഷിച്ചു,
പെയ്തുതീരാതെ ,
പോയ്‌മറയുന്ന,
കരിമഷിയെഴുതിയ ,
മേഘങ്ങളേ,


തെല്ലും വയ്കാതെ 
തെളിയും ഇളവെയില്‍ 
വിരിയും മഴവില്ല് 
വിടരും പീലികള്‍ 
ആടും ഞാനുമൊരു 
മയൂര നൃത്തം!!!!!!!