മറന്നു തുടങ്ങിയ കഥയിലെ..., മറക്കാനാവാത്ത കഥാപാത്രമേ..., മരണം വരെ മനസിന് മൂലയിലെങ്ങോ..., മറ്റാര്‍ക്കും കാണാനാവാത്ത വിധം..., മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Wednesday, June 12, 2013
Saturday, May 25, 2013
വഴികാണിക്കാമോ....???
വെലങ്ങനെ വരകളുള്ള
ഡയറി പേജുകളിലൊന്നില്‍
ചെമപ്പ് മഷികൊണ്ട്
ഒത്തനടുക്കൊരു
കോട്ടവരച്ച്, ചുറ്റും
കുത്തിവരകളാലൊരു
കുന്നുണ്ടാക്കി, കീഴെ
കുനുകുനാന്ന്
കുറിച്ച് വച്ചിരിക്കുന്നു,
രക്ഷപ്പെടാന്‍
വഴികാണിക്കാമോയെന്ന്...
അലസമായ വായനക്കിടയില്‍
അറിയാതെ കണ്ണിലുടക്കിപ്പോയതാണ്
മറിച്ചൊഴിവാക്കാന്‍ മനസ്സനവദിച്ചില്ല.
ഒട്ടുമമാന്തിക്കാതെ
ഉയിരും മുറുകെ പിടിച്ച്
ഊടുവഴികളിലൂടൊരുപാടലഞ്ഞു.
ഒടുവിലറിഞ്ഞു
അടവാണെന്നറിയാതെ
അകപ്പെട്ടിരിക്കുന്നു
വിഡ്ഢി,
തടവറയിലായിരിക്കുന്നു
രക്തവര്‍ണ്ണമുള്ള
കൊച്ച് കോട്ടയ്ക്കകത്ത്,
വഴികാണിക്കാമോ..???
Sunday, May 19, 2013
!!!!
തനിച്ചിരിക്കുമ്പോള്‍
താനേ തുറക്കുന്നു
തിരിച്ചറിവുകളുടെ പെട്ടകം
താഴിട്ട് പൂട്ടാന്‍,
തല്ലിതകര്‍ക്കാന്‍
താനും കൂടാമോ.....???
താനേ തുറക്കുന്നു
തിരിച്ചറിവുകളുടെ പെട്ടകം
താഴിട്ട് പൂട്ടാന്‍,
തല്ലിതകര്‍ക്കാന്‍
താനും കൂടാമോ.....???
Friday, April 19, 2013
പാപി....???
ദു: ഖവെള്ളിക്കും
വെറും വെള്ളിക്കുമിടയില്‍
ക്രൂശിതനായി
ഏഴുനാള്‍.
കാലമേല്‍പ്പിച്ച
തിരുമുറിവുകള്‍
ഉമ്മവച്ച്
ഉണക്കുമോ???
പറുദീസയുടെ
പടവുകള്‍
കൈകോര്‍ത്തൊന്നിച്ച്
കയറുമോ???
പുനര്‍ജ്ജനിയുടെ
മധുരസ്വപ്‌നങ്ങളില്‍
മുഴുകി
മൃതപ്രാണനായങ്ങിനെ
ഒടുവില്‍
ഏഴാംനാള്‍
മറുപടിയെത്തി
പാപികള്‍ക്ക്
ഉയര്‍ത്തെഴുന്നേല്‍പ്പില്ല പോലും.
അല്ല
ഒന്ന് ചോദിച്ചോട്ടെ....,
പാവനമായൊരു
ഹൃദയം
പകുത്തുനല്‍കുന്നവന്‍
എങ്ങിനെ
പാപിയാവും....???.
വെറും വെള്ളിക്കുമിടയില്‍
ക്രൂശിതനായി
ഏഴുനാള്‍.
കാലമേല്‍പ്പിച്ച
തിരുമുറിവുകള്‍
ഉമ്മവച്ച്
ഉണക്കുമോ???
പറുദീസയുടെ
പടവുകള്‍
കൈകോര്‍ത്തൊന്നിച്ച്
കയറുമോ???
പുനര്‍ജ്ജനിയുടെ
മധുരസ്വപ്‌നങ്ങളില്‍
മുഴുകി
മൃതപ്രാണനായങ്ങിനെ
ഒടുവില്‍
ഏഴാംനാള്‍
മറുപടിയെത്തി
പാപികള്‍ക്ക്
ഉയര്‍ത്തെഴുന്നേല്‍പ്പില്ല പോലും.
അല്ല
ഒന്ന് ചോദിച്ചോട്ടെ....,
പാവനമായൊരു
ഹൃദയം
പകുത്തുനല്‍കുന്നവന്‍
എങ്ങിനെ
പാപിയാവും....???.
Thursday, April 18, 2013
യക്ഷി
നിരയൊത്ത പല്ലുകള്‍ കാട്ടി
വെളുക്കെ ചിരിച്ച്,
വലിച്ചടുപ്പിച്ച്,
ചോരയത്രയും
കുടിച്ചൂറ്റി
കൊല്ലാതെ കൊന്ന്
വലിച്ചെറിഞ്ഞവള്‍.....
വെളുക്കെ ചിരിച്ച്,
വലിച്ചടുപ്പിച്ച്,
ചോരയത്രയും
കുടിച്ചൂറ്റി
കൊല്ലാതെ കൊന്ന്
വലിച്ചെറിഞ്ഞവള്‍.....
Tuesday, April 2, 2013
കള്ളി
പണ്ടൊരിക്കല്‍
തിരസ്‌കരിക്കപ്പെട്ടവന്റെ
തീവ്രവേദനകളെക്കുറിച്ച്
വാചാലനായപ്പോള്‍
വിദൂരതയിലേക്ക്
കണ്ണ് പായിച്ചിരുന്ന്
ഒടുവിലെല്ലാത്തിനും
ശരിവച്ച്
തലയനക്കി നീ
പിന്നീടൊരിക്കല്‍
പ്രിയപ്പെട്ടവരുടെ
പിണക്കങ്ങള്‍
സൃഷ്ടിക്കുന്ന
ശൂന്യതയെക്കുറിച്ച്
സംവദിച്ചപ്പോഴും
മുരടനക്കലിലൂടെ
മറുപടിയെത്തിയത്
മറ്റെങ്ങോ ദൃഷ്ടി
പായിച്ചായിരുന്നു
ഇന്നലെയെന്റെയിഷ്ടം
തുറന്ന് കാണിച്ചപ്പോള്‍
അസപ്ഷടമായ
വാക്കുകളുടെ
അകമ്പടിയോടെ
നിഷേധത്തിന്റെ
ചുമലനക്കിയതും
കണ്ണില്‍ നോക്കാതെ
കണ്‍മഷിയെഴുതാത്ത
കണ്ണുകളില്‍
വ്യഥാ
ഒളിപ്പിച്ച് വയ്ക്കാന്‍
ശ്രമിക്കുന്നതിന്
പിന്നാലെയാണോമനേ
ഇപ്പഴുമെന്റെ ഭ്രമണം
Sunday, March 31, 2013
സമസ്യ
എത്ര ശ്രമിച്ചിട്ടും
നമുക്കിടയിലെ
ദൂരമിപ്പഴും
അങ്ങിനെത്തന്നെ.
സ്ഥായിയായ
അകലവും
സ്ഥലകാലവും
സൂക്ഷിച്ച്
ചുറ്റിത്തിരിയുന്ന
ഇരവ്പകലുകള്‍.
തേടിപ്പിടിച്ച് കിട്ടിയ
നൂറ്റൊന്ന് വഴികളില്‍
പലതും ഞാന്‍
പയറ്റി.
നല്ല വാക്ക്
കൊണ്ടെങ്ങിനെ
വാരിപുണരാം???
നല്ല നോട്ടം
കൊണ്ടെങ്ങിനെ
കോരിത്തരിപ്പിക്കാം???
മൃദുസ്പര്‍ശനത്താലെങ്ങിനെ
മോഹനിദ്രയിലാഴ്ത്താം???
പരിണിതഫലമോ
പരമദയനീയം!!!
വിറയ്ക്കുന്ന
വിരലുകളാലെഴുതുന്ന
വാക്കുകള്‍ മുഴുവന്‍
വികൃതമയം.
പൂട കുറഞ്ഞ പുരികവും
ചുളിവുകളും കൂടി
നോട്ടം ക്രൂദ്ധമാക്കുന്നു.
തോലുരഞ്ഞ
കൈകള്‍ കൊണ്ടുള്ള
തലോടല്‍
അറപ്പും.
സമസ്യക്കുത്തരം തേടി
വെറുതെ
സമയം കളയുമ്പോഴും,
പ്രതീക്ഷിക്കുന്നു
ണ്ടൊരശരീരി.
കൊട്ടനിറയെ
കോംപ്ലക്‌സുകളുമായി
ചുറ്റിത്തിരിയുന്ന
വഴിവാണിഭക്കാരാ
എന്റെ സത്രത്തിലേക്ക്
സുസ്വാഗതം...........
Subscribe to:
Posts (Atom)


