
കരഞ്ഞു തീര്‍ത്ത
ഇന്നലെകളിലെ
കണ്ണുനീരൂറ്റിക്കുടിച്ചു
തടിച്ചുവീര്‍ത്തൊരു
ജലസൂചി.
കൊഴിഞ്ഞ ദിനത്തിലുള്ളതത്രയും
പാനം ചെയ്തിട്ടും
കടിച്ചു തൂങ്ങിയിരുപ്പുണ്ട്
മതി വരാതെ
കൊതി തീരാതെ
കുത്തിയിളക്കണ്ട
പിടിച്ചു വലിക്കണ്ട
കടിവിടാന്‍ മനസില്ല
ഒരുപക്ഷെ
അഗ്നിയോ മണെണയോ
കയ്യിലെടുത്തെക്കാം നിങ്ങള്‍
അങ്ങെനെയെങ്കില്‍
ഒരപേക്ഷയുണ്ട്
ചിതഗ്നികൊടുവിലവശേശിപ്പൂ
ചിതാഭസ്മം
പരമാത്മാവിന് ആത്മശാന്തിക്കായ്
സ്മ്രിതിയാം
ആറ്റിലൊഴുക്കാമോ നിങ്ങള്‍ക്ക്...
വേദനിപ്പിക്കുന്ന വരികള്‍..!
ReplyDeleteവരികളുടെ അര്‍ത്ഥവും ആഴവും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചില്ലാ. പക്ഷെ നല്ല ഒരു കവിത വായിച്ച സുഖം കിട്ടി!
ReplyDeletevedanayunarthunnu kavitha.......
ReplyDeletepakshe poornamaayum aashayam vyakthamaayonnoru samshayam........ente kuzhappam kondumaakaam tto...
anyway write more
aashamsakal!!!!!!!!!!
Sneha ,ചിന്നവീടര്,soumya നന്ദി ...ജല സൂജി എന്നാല്‍ അട്ട. മനുഷ്യ ശരീരത്തില്‍ ഒട്ടി പിടിച്ചിരുന്നു , രക്തം ഊറ്റി കുടിക്കുന്ന അട്ട. ഓര്‍മകളില്‍ ഒട്ടിപിടിച്ചിരിക്കുന്ന എന്നെ പിന്തിരിപ്പിക്കുന്നവരോടുള്ള ചെറിയ അപേക്ഷ...അത് വാക്കുകളിലൂടെ പകര്‍ത്തി എന്നെ ഉള്ളൂ ........
ReplyDeleteormakalil ninnu engane pinthirinju pokan kaziyum.....
ReplyDelete"marakan shramikkumbozum...aa orma..mulkireedam pole shirassinu mukalil irikkunnu....athinte mullukal kondudakunna murivukalil ninnum rakthavum nombaravum ozhukunnu...."
athangane ozhuki kondeyirikkum.....alle??
nannayirikkunnu....
s.its stil pouring.thanks god for this unending flow of memmory.if u decide to stop dis i hav nothng to write more,my blog vil be an emty place.thanks lost dreams 4 ur visit..
ReplyDelete