Sunday, November 21, 2010
















ശമനം
നീ നീട്ടിയെറിഞ്ഞ
ചൂണ്ട കൊളുത്തില്‍ കുടുങ്ങി
പിടഞ്ഞു തീരും മുന്‍പ് ഒന്ന്
ചോദിച്ചോട്ടെ.......?
ഇര വിഴുങ്ങിയ എന്നെ
ഇരയാക്കിയപ്പോള്‍
തീരുന്നതാരുടെ ആര്‍ത്തി (വിശപ്പ്‌)
എന്റെയോ?
നിന്റെയോ?














സോറി
പണ്ടെന്നോ നീ തൊടുത്തു വിട്ട
കടലാസു റോക്കറ്റില്‍ കുടുങ്ങി
കീഴടങ്ങിയതാണ്
എന്റെ ഹൃദയം.
പിന്നീട് എപ്പോഴോ
ദൈവ ചിത്രം ആലേഗനം ചെയ്ത
തപാല്‍ ബോംബയച്ചു
നീ അത് രണ്ടായി
പകുത്തു കളഞ്ഞു.
മുറിവുകള്‍ പേറി
മൃത പ്രാണനായി
ഇത്രയും കാലം.
ഇന്ന് നീ
വീണ്ടും
ഒളി കണ്ണെറിയുമ്പോള്‍
ഇടനെഞ്ചു പിടയുന്നത്,,,
നിനക്കിനിയും പകുത്തു കളിയ്ക്കാന്‍
എന്റെ കയ്യില്‍ കളിപ്പാട്ടമില്ലല്ലോ
എന്നോര്‍ത്താണ്...

Friday, November 5, 2010

ജലസൂചി


























കരഞ്ഞു തീര്‍ത്ത
ഇന്നലെകളിലെ
കണ്ണുനീരൂറ്റിക്കുടിച്ചു
തടിച്ചുവീര്‍ത്തൊരു
ജലസൂചി.
        കൊഴിഞ്ഞ ദിനത്തിലുള്ളതത്രയും
       പാനം ചെയ്തിട്ടും
       കടിച്ചു തൂങ്ങിയിരുപ്പുണ്ട്
       മതി വരാതെ
       കൊതി തീരാതെ
കുത്തിയിളക്കണ്ട
പിടിച്ചു വലിക്കണ്ട
കടിവിടാന്‍ മനസില്ല
       ഒരുപക്ഷെ
       അഗ്നിയോ മണെണയോ
       കയ്യിലെടുത്തെക്കാം നിങ്ങള്‍
       അങ്ങെനെയെങ്കില്‍
        ഒരപേക്ഷയുണ്ട്
ചിതഗ്നികൊടുവിലവശേശിപ്പൂ
ചിതാഭസ്മം
പരമാത്മാവിന്‍ ആത്മശാന്തിക്കായ്‌
സ്മ്രിതിയാം
ആറ്റിലൊഴുക്കാമോ നിങ്ങള്‍ക്ക്...

Tuesday, November 2, 2010

മണല്‍ത്തരി
















തീരത്തണയുവാന്‍
തീരെ ചെറുതിലെ
ഞാനേറെയേറെ
കൊതിച്ചിരുന്നു
     തിരയുടെ തഴുകലില്‍
     തീരത്തണഞ്ഞപ്പോള്‍
     തിരപാടും പാട്ടില്‍
     താനേ മയങ്ങിയ
     അറിയുന്നു ഞാ-
     നറിയാതെ എപ്പോഴോ 
     തിരയത് തഴുകി
     കവര്‍ന്നുവെന്ന്
ഒരുപാട് നാളത്തെ
ഒരുപാട് മോഹങ്ങള്‍
ഓമല്‍ പ്രതീക്ഷതന്‍
ഒന്മയാം ആശകള്‍
തഴുകി തലോടി
തകര്‍ത്തവനെ
തിരിയുന്ന ജീവിത
ചക്രത്തില്‍ ഞാ-
നിനിയുള്ള കാലം
നിന്റെ കൂടെ..........  

Friday, October 29, 2010












കൊട്ടിയടച്ച വാതിലില്‍ 
പിന്നെ
മുട്ടിവിളിച്ചില്ല
മിണ്ടാതായ ഫോണിലേക്ക്
പിന്നെ
മിഴികള്‍ നീണ്ടില്ല
കത്തുകള്‍ നീട്ടും കാക്കിയുടുപ്പിനായി
പിന്നെ
കാത്തുമിരുന്നില്ല
അമ്പലവീഥിയില്‍ ആല്‍ത്തറയില്‍ 
പിന്നെ
നോക്കിയിരുന്നില്ല
രാവുകള്‍തോറും നെറ്റിലെസൈറ്റില്‍
പിന്നെ
ചാറ്റിനും വന്നില്ല
നേരറിയാതെ നേര്‍വഴിതേടി
നീ
പോയി മറഞ്ഞില്ലേ
കരയരിയാതെ കടലറിയാതെ
നീ
മറുകര ചേര്‍ന്നില്ലേ
പിന്നെയുമെന്തിനു  പാവമീയെന്നെ
വേദനനല്‍കും ഓര്‍മ്മകളാലിങ്ങനെ  
കുത്തിമുറിക്കുന്നു............???????????

Wednesday, October 13, 2010

അപേക്ഷ...........

 













നിനക്കു നല്‍കാന്‍
പഴകി ദ്രവിച്ചു തുടങ്ങിയ
ഈ പാഴ്തുണികെട്ടില്‍
പുതിയതായ് ഒന്നുമില്ല...
     നെടുകെയും കുറുകെയുമുള്ള
     നീളന്‍ കീറലുകള്‍
     ചേര്‍ത്ത് കുത്തികെട്ടിയയീ
     നെടുനീളന്‍
     കുപ്പയത്തിനുള്ളിലെ
     മുറിവുകളാല്‍
     അലംകൃതമായ ഹൃദയം...
ആവര്‍ത്തനത്തിന്റെ
വിരസതയില്‍ നീ
അനുരക്തയെങ്കില്‍ മാത്രം
എടുത്തു കൊള്‍ക..............

Saturday, September 25, 2010

കൂടൊഴിഞ്ഞ കുയിലിന്.........














കൊഴിഞ്ഞുവീണ
തൂവലുകളും..
ഒടിഞ്ഞുവീണ
ചുള്ളിക്കമ്പുകളും..
കൊത്തിയെടുത്ത്,
അടുക്കിവച്ച്ചു,
മാമരക്കൊമ്പിന്‍ ചില്ലയില്‍
ഞാനൊരു കൂടുണ്ടാക്കി.
ഒടുക്കം..
മുട്ടയിട്ടത് ..
പറന്നകന്നത് ..
മറ്റേതോ
കുയില്‍.
എങ്കിലും ,
ഞാനിപ്പഴും,
അടയിരിക്കുന്നു
എന്റേതെന്നോര്‍ത്ത്..............

Monday, September 20, 2010

പാപി ............?














ഒരുപക്ഷേ...! 
നിനക്കറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.
ഒരുപക്ഷേ..!
നിനക്കറിയാമായിരിക്കും ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. 
ഇന്ന്..!
സ്മരണതന്‍ ത്രാസിലിട്ടു ഞാനത് അളന്നെടുക്കാന്‍ ശ്രെമിക്കുമ്പോള്‍.. ,
എന്തുകൊണ്ടാണ്..!
കൃത്യതയുടെ കൂര്‍ത്ത കുന്തമുന എന്റെ ഹൃദയത്തിനു നേരെ ഉയര്‍ന്നു നില്‍ക്കുന്നത് ......?