Saturday, September 25, 2010

കൂടൊഴിഞ്ഞ കുയിലിന്.........














കൊഴിഞ്ഞുവീണ
തൂവലുകളും..
ഒടിഞ്ഞുവീണ
ചുള്ളിക്കമ്പുകളും..
കൊത്തിയെടുത്ത്,
അടുക്കിവച്ച്ചു,
മാമരക്കൊമ്പിന്‍ ചില്ലയില്‍
ഞാനൊരു കൂടുണ്ടാക്കി.
ഒടുക്കം..
മുട്ടയിട്ടത് ..
പറന്നകന്നത് ..
മറ്റേതോ
കുയില്‍.
എങ്കിലും ,
ഞാനിപ്പഴും,
അടയിരിക്കുന്നു
എന്റേതെന്നോര്‍ത്ത്..............

Monday, September 20, 2010

പാപി ............?














ഒരുപക്ഷേ...! 
നിനക്കറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.
ഒരുപക്ഷേ..!
നിനക്കറിയാമായിരിക്കും ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. 
ഇന്ന്..!
സ്മരണതന്‍ ത്രാസിലിട്ടു ഞാനത് അളന്നെടുക്കാന്‍ ശ്രെമിക്കുമ്പോള്‍.. ,
എന്തുകൊണ്ടാണ്..!
കൃത്യതയുടെ കൂര്‍ത്ത കുന്തമുന എന്റെ ഹൃദയത്തിനു നേരെ ഉയര്‍ന്നു നില്‍ക്കുന്നത് ......?

Sunday, September 12, 2010

പട്ടത്തിനോട്‌


ഹേ പട്ടമേ!!! നീ എന്റെ കൈകളിലായിരുന്നല്ലോ ഇതവരെ. എന്റെ ഈ കൈകുമ്പിളില്‍... ഇത് കൊണ്ടാണല്ലോ നിന്നെ ഞാന്‍ ചമഞ്ഞ് ഒരുക്കിയത്... എന്റെ കരവിരുതിന്റെ നിറചാരുത നിനകുണ്ടായിരുന്നു. നിന്റെ സൃഷ്ടിയില്‍ അളവറ്റു സന്തോഷിച്ചു ഞാന്‍. പരിചിത മുഖങള്‍ നിന്നെ പുകഴ്ത്ത്തുമ്പോള്‍ വിണ്ണില്‍ നിന്നുയര്‍ന്നു നിന്നത് നീ ആയിരുന്നില്ല! ഞാനായിരുന്നു. എന്നുമെന്റെ ചുവന്ന ഷെല്‍ഫില്‍, എന്റെ കണ്‍വെട്ടത്ത് നിന്നെ സൂക്ഷിക്കാന്‍ ആയിരുന്നു എനിക്ക് താല്പര്യം. പക്ഷെ...., ഒരിക്കല്‍ നീ ചോദിച്ചു.., പറക്കാനല്ലെങ്കില്‍ എനിക്കെദ്ധിനീ ചിറകുകള്‍ തന്നൂ..? നിന്റെ ചോദ്യത്തില്‍ ആദിമസ്ത്രീയുടെ ജിജ്ഞാസ അന്നേ ഞാന്‍ കണ്ടിരുന്നു. അത് ഞാന്‍ നിന്നോട് പറഞ്ഞപ്പോള്‍, നീയെന്നെ സംശയ രോഗിയാക്കി. സംശയം ചോദിക്കുന്നവന്‍, സംശയരോഗിയെങ്കില്‍, നീയും ഞാനുമുള്‍പ്പെടെ ഈ ലോകത്തിലെ സകലരും സംശയരോഗിയല്ലേ..? ഒരിക്കലെങ്കിലും സംശയം ചോദിക്കാത്തവനായി ആരുണ്ടീ ലോകത്തില്‍..?  
       
          പ്രണയത്താല്‍ അന്ധനായ ഞാന്‍ മറ്റൊരു ആദാമായി മാറി. ചിറകുകള്‍ വിടര്‍ത്തി ആകാശത്തിലേക്കു നീ പറന്നുയരുമ്പോള്‍ നിന്നോടൊപ്പം ഞാനും സന്തോഷിച്ചു. എന്റെ സന്തോഷത്തിന്റെ കാരണം അപ്പോഴും നിന്റെ നിയന്ത്രണത്തിന്റെ ചരട് എന്റെ കൈകളിലാനെന്നതായിരുന്നു.

          പുതുമകലോടുള്ള നിന്റെ താല്പര്യം എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത് .എങ്കിലും നീ എന്നുമീ ബന്ധനത്തില്‍ തുടരുമെന്ന് ഞാന്‍ വ്യാ മോഹിച്ചു .എല്ലാമെല്ലാം എന്റെ മോഹങ്ങള്‍ മാത്രമായിരുനെന്നു ഞാനിന്നു തിരിച്ചറിയുന്നു .

          അത്യന്തം വാശിയോടു കൂടി നീ ദൂരേയ്ക്ക് കുതിക്കുമ്പോഴും എന്റെ നിയന്ത്രണ പരിധിക്കുള്ളിലാനെന്നതായിരുന്നു ധൈര്യം. എത്ര ദൂരെക്കുയര്‍ന്നാലും ഈ കൈകുമ്പിളില്‍, തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ നിന്റെ ബന്ധനത്തിന്റെ ചരട് എന്നും ഭദ്രമാണെന്ന് ഞാന്‍ കരുതി. 

          പക്ഷെ.., അയക്കുന്ന നൂലിനനുസരിച്ച് നീ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. അകലം നീ വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുവേള നിയന്ത്രണം ശക്ത്തിപെടുത്താന്‍ ഞാന്‍ ശ്രെമിച്ച്ച്ചപ്പോള്‍, കാറ്റിനോടൊപ്പം ചേര്‍ന്ന് നീ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോള്‍ എന്റെ ബന്ധനത്തില്‍ നിന്ന് മോചിതയായി കെട്ടു പൊട്ടിച്ചു നീ അകലേയ്ക്ക്... അകലേയ്ക്ക്... അകലേയ്ക്ക് .....

          നീ എന്റെ ബന്ധനത്തില്‍ ആയിരുന്നെങ്കിലും സര്‍വ്വ സ്വതന്ത്രവും നിനക്ക് ഞാന്‍ നല്‍കിയിരുന്നു. ഇന്ന് നീ എന്നെ വിട്ടുഅകലുമ്പോള്‍ നിനക്ക് കിട്ടിയ ഈ പുതിയ ചങ്ങാത്തം ,മാരുതന്റെ സാമീപ്യം അതുമാത്രമാണെന്റെ ആശ്വാസം. ഒരുവേള അതുതന്നെ യാണെന്റെ ദു: ഖവും. 

          ഈ ക്ഷണിക സ്വാതന്ത്രത്തിനു ശേഷം എന്നെങ്കിലും, ഏതെങ്കിലും, വൃക്ഷതലപ്പില്‍ തലകീഴായ് തൂങ്ങിയാടുന്ന നിന്റെ ചിത്രം കാണാന്‍ കഴിയരുതേ ഈ സംശയ രോഗിക്ക് .....  

Saturday, September 11, 2010

(''''നഷ്ട പ്രണയത്തിന്റെ നീറ്റല്‍ അനുഭവിക്കുന്ന എന്റെ സുഹൃത്തിന് '''')












ഉമ്മയില്‍ തുടങ്ങി
ഉമ്മയില്‍ അവസാനിച്ച
എത്രയെത്ര
ഫോണ്‍ കാളുകള്‍!!!
     ക്യാബസിലെ ചുരുളന്‍
     കോണിപ്പടി  കയറി
     മുകളിലെ ഒഴിഞ്ഞ മുറിക്കുള്ളില്‍
     വച്ചന്ന് ചുണ്ടുകളില്‍
     ആദ്യമായി മുദ്രവച്ചത്!!!
     ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
     അകലം കുറഞ്ഞത്!!!
     പിന്നീടൊരിക്കല്‍
     ഒന്നും ഒന്നും ചേര്‍ന്ന്
     ഒരു വലിയ ഒന്നായ് മാറിയത്!!!
എന്നിട്ടും അനിവാര്യമായ
അപകടത്തിനു മുന്നില്‍
നിസ്സഹായനായിപോയി..,
     ശപിച്ചില്ല നീ,
     സങ്കടത്തോടെയെന്നെ
     ഓര്‍മ്മയുടെ ബ്രായ്ക്കറ്റിലിട്ടു.
എന്നിട്ട് മറ്റൊരു ഒന്നിനെ
ചേര്‍ത്ത് നിര്‍ത്തി!!!
     ആവര്‍ത്തനം..,
     ഒന്നും ഒന്നും ചേരുന്നു!!!
     ശിഷ്ടങ്ങള്‍ പിറവിയെടുക്കുന്നു!!!
എനിക്കു പിറക്കാതെ പോയ
നിന്റെ പകര്‍പ്പിനിന്നു
ഉമ്മകള്‍ കൈമാറുമ്പോള്‍..,
ചെയ്ത പാപത്തിന്റെ
കറകള്‍ കളയാന്‍
കാലം കരുതി വച്ച
കുരുതിയെന്നോര്‍ത്ത്
സമാധാനിക്കട്ടെ ഞാന്‍....