Saturday, March 19, 2011

നന്ദിയുണ്ട് ബെന്ന്യമിന്‍ , ഒരുപാട് ..,ഒരുപാട്..........ഒരു ദൈര്‍ഘ്യ മേറിയ ഇടവേളയ്ക്കു ശേഷം  വായനയുടെ മുക്ത സൗന്ദര്യം എനിക്ക് മനസ്സിലാക്കി തന്ന കൃതി , ബെന്ന്യമിന്റെ ആടുജീവിതം .ഒരു കാലത്ത് ഒരു തരം ഭ്രാന്തു പോലെ ആയിരുന്നു വായന എനിക്ക് . പിന്നീട് എപ്പോഴോ ആ സുഖമുള്ള  ഭ്രാന്ത് എന്നെ വിട്ടകന്നു പോയി .(പ്രണയത്തിന്റെ തോണിയിലായിരുന്നു ഇടക്കാലത്ത് യാത്ര. പുതിയ  ഭ്രാന്ത് പഴയ ഭ്രാന്തിനെ വെട്ടിനിരത്തിയതാവാം) .പേരിനു മാത്രം ഇടക്കെന്തെങ്കിലും വയിച്ചേലായി .വളരെ യാദ്രിശ്ചികമായിട്ടാണ് ആട്  ജീവിതം കയ്യില്‍ തടയുന്നത് . നാട്ടിലേക്ക് പെട്ടെന്ന് പുറപ്പെട്ട യാത്രയില്‍ വായന പ്രിയനായ അടുത്ത സുഹൃത്തിന്റെ പുസ്തകം ഞാന്‍ പോലും അറിയാതെ ബാഗില്‍ കടന്നു കൂടുകയായിരുന്നു.ട്രെയിനിലെ വിരസമായ യാത്ര മടുത്തപ്പോള്‍ എന്തെങ്കിലും   വായിക്കാനായി ബാഗ് പരതിയപ്പോഴാണ്  ആട് ജീവിതം കയ്യില്‍ തടയുന്നത്.

ചുമ്മാ കയ്യിലെടുത്തു.തിരിച്ചും മറിച്ചും നോക്കി .ചിത്ര കലയോടുള്ള താല്‍പ്പര്യം കാരണം ഷെരീഫിന്റെ ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു .ഇതിനകം വളരെ ഏറെ  പ്രശസ്തി നേടിയ  പുസ്തകമായിരുന്നിട്ടും, പത്രതാളുകളില്‍ ഒരുപാട് വിവരങ്ങള്‍ വന്നിട്ടും നോവലിനെ കുറിച്ചു കൂടുതലായി ഒന്നും അറിഞ്ഞിരുന്നില്ല .  പ്രത്യേകിച്ചും    കഥയെകുറിച്ചു .ആടുപോലെയായിതീര്‍ന്ന ഒരു മനുഷ്യന്റെ ചിത്രം അതായിരുന്നു മുഖചിത്രം . കൊള്ളാം. എങ്കിലും മുഖചിത്രത്തിനെയും , നോവലിന്റെ പേരിനെയും , കഥയെയും കുറിച്ചും, ഇവ തമ്മില്‍ എന്തേലും   ബന്ധമുണ്ടോ എന്നും ഒന്നും ഞാന്‍ ആലോചിച്ചില്ല .ആടിനെ  പോല്ലുള്ള ഒരു മനുഷ്യന്‍ ,  അല്ലേല്‍     ആടായിതീര്‍ന്ന ഒരു മനുഷ്യന്‍ . മുഖചിത്രത്തെ ഞാന്‍ അങ്ങിനെ വിലയിരുത്തി .

 ഇതിനിടെ ബെന്ന്യാമിന്റെ ചരിത്രവും പിന്‍ കുറിപ്പും ഞാന്‍ വായിച്ചിരുന്നു .പുറം ചട്ടയില്‍ വല്‍സലയുടെയും ശശിധരന്റെയും മുകുന്ദന്റെയും നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഉദ്ധരിച്ചിരുന്നു .യഥാര്‍ത്തത്തില്‍ അതാണ്‌ എന്നെ പുസ്തകം വായിക്കാനായി പ്രേരിപ്പിച്ചത്   . ഇവരൊക്കെ ഇങ്ങിനെ പുകഴ്ത്ത്തണമെങ്കില്‍ എന്തോ ഒരു സവിശേഷത  ഇതിനുണ്ട്  എന്ന തോന്നല്‍ .പ്രത്യേകിച്ചും  മുകുന്ദന്റെ അഭിപ്രായം . സഹപ്രവര്‍ത്തകരുടെ മികച്ച രചനകള്‍ക്ക് നേരെ അസൂയയില്‍ പിറന്ന ജല്പനങ്ങള്‍  എയ്തു വിടാന്‍ മത്സരിക്കുന്ന മലയാള സാഹിത്യത്തില്‍ പതിവിനു വിപരീതമായി പറയുന്നു, "എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ " എന്ന് . ഇത്രയും പ്രഗല്‍ഭനായ ഒരു എഴുത്തുകാരനെ വിസ്മയിപ്പിക്കത്തക്ക തരത്തില്‍ എന്ത് അദഭുതമാണ് അത്രയും പ്രശസ് ത്തനല്ലാത്ത ബെന്ന്യാമിന്‍ എഴുതി ചേര്ത്തിരിക്കുന്നത്. ആ കൌതുകമാണ് എന്നെ ആട് ജീവിതത്തിന്റെ താളുകളിലൂടെ കണ്ണോടിക്കാന്‍ പ്രേരിപ്പിച്ചതു .

അങ്ങിനെ ഞാന്‍ വായന തുടങ്ങി . പതുക്കെ പതുക്കെ നജീബിന്റെ ( പ്രധാന കഥാപാത്രം ) ആത്മ കഥയ്ക്കകത്തായി എന്റെ ലോകം ചുരുങ്ങി .(യഥാര്‍ത്തത്തില്‍ ചുരുങ്ങുകയാണോ അതോ വിശാലമാവുകയാണോ ചെയ്തത് ). വണ്ടി നീങ്ങുന്നതും പുതിയ സ്റ്റേഷനുകള്‍ പിന്നിടുന്നതും , സഹയാത്രികര്‍ ഇറങ്ങുന്നതും , പുതിയ യാത്രക്കാര്‍ ഇടം തേടി പിടിക്കുന്നതും , അനാഥ ബാല്യങ്ങളുടെ സര്‍ക്കസ്സു അബ്യാസ്സങ്ങളും ,  അപ്പുറത്തെ സീറ്റിലെ സുന്ദരികളുടെ കോപ്രായങ്ങളും , എതിര്‍ദിശയിലേക്കോടുന്ന പുറം കാഴ്ചകളും ഒന്നും..., ഒന്നും തന്നെ ഞാന്‍ ശ്രെന്ധിച്ച്ച്ചില്ല. (ട്രെയിന്‍ യാത്രക്കിടയിലെ പതിവ് നേരംബോക്കുകള്‍). കയ്യിലിരിക്കുന്ന 200 പേജില്‍ ഒതുങ്ങുന്ന എഴുത്തിന്റെ ബ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു ഞാന്‍ .

നിസ്സഹായനായ ഒരു സാധു  മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്ത യാതനകളുടെ , സഹനത്തിന്റെ , സങ്കടത്തിന്റെ ,  കണ്ണീരിന്റെ മലവെള്ളപ്പാച്ചില്‍  പോലെയുള്ള കഥാ വിവരണത്തില്‍ മുങ്ങിയും പൊങ്ങിയും ഒഴുകുകയായിരുന്നു ഞാന്‍ . മണല്‍ വാരി ഉപജീവനം കഴിച്ചിരുന്ന ഒരു സാധു മനുഷ്യനെ വിധി സങ്കടങ്ങളുടെ അനന്തമായ മണല്‍ പരപ്പിലേക്ക് എടുത്തെറിഞ്ഞ കഥ ,  ചെറിയ ചെറിയ സന്തോഷങ്ങളുടെ ചെറ്റകുടിലില്‍ നിന്ന് വിധി നജീബ് എന്ന പച്ചയായ മനുഷ്യനെ പേരിനു പോലും പച്ചപ്പില്ലാത്ത പച്ചമണലിലേക്ക്   പറിച്ചെറിഞ്ഞ കഥ , ഒരു മനുഷ്യായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ത്താലും അനുഭവിക്കാത്തത്ര ദുരിതങ്ങള്‍ 3  വര്‍ഷം 4 മാസം 9 ദിവസം കൊണ്ട് അനുഭവിച്ചു തീര്‍ത്ത നജീബിന്റെ കഥ , ഹൃദയമുള്ള ഏതൊരു മനുഷ്യന്റെയും കരലളിയിപ്പിക്കുന്നിടത്തോളം തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു യുവാവിന്റെ ജീവിത പ്രതിസന്ധികളുടെ പച്ചയായ ആവിഷ്ക്കാരം , മനുഷ്യര്‍ക്കൊപ്പം ഒരു പക്ഷെ അവരെക്കാളുമേറെ   വിവരവും , വിവേകവും , സ്നേഹവും , വാല്‍സല്യവും , കരുതലും എന്ന് തുടങ്ങി മനുഷ്യനില്‍ അന്ധര്‍ലീനമായിട്ടുള്ള മറ്റെല്ലാ വികാരങ്ങളും ഒരു പതിന്‍മടങ്ങ് കൂടുതല്‍ മൃഗങ്ങള്‍ക്കില്ലേ എന്ന് ഒരു മാത്ര ചിന്തിപ്പിക്കുന്ന കഥ , എല്ലാ സങ്കടങ്ങളും ശാസ്വതമല്ലെന്നും സങ്കടങ്ങള്‍ക്കപ്പുറം സന്തോഷത്തിന്റെ ദിനരാത്രങ്ങള്‍ വന്നണയുമെന്നും പ്രത്യാശ പരത്തുന്ന ഒരു കഥ , കൂടാതെ എല്ലാത്തിനുമപ്പുറം ഒരു ശക്ത്തിയുണ്ടെന്നും പരമകാരുണ്യവാനായ ആ അല്ലാഹുവിന്റെ നിശ്ചയപ്പടി മാത്രമേ ഭൂമിയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നും ഉദ്ഗോഷിക്കുന്ന കഥ .

5 മണി ക്കൂറിനുശേഷം  പരപ്പനങ്ങാടി ട്രയിനിറങ്ങുഭോഴേക്കും  പരിമിതമായ വായന ശീലമുള്ള ഞാന്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത നോവലുകളുടെ കണക്കു പുതകത്തില്‍ മൂന്നാമത്തെതായിത്തീര്‍ന്നിരുന്നു ആട് ജീവിതം .( മറ്റു രണ്ടെണ്ണം ചിദംബര സ്മരണകള്‍ , ഒരു സങ്കീര്‍ത്തനം പോലെ). മരുഭൂമിയുടെ വിബ്രാത്മക സൌന്ദര്യങ്ങളും സവിശേ ഷതകളും ആരെയും കൊതിപ്പിക്കുന്ന രവിവര്‍മ്മ ചിത്രം പോലെ വരച്ചു ചേര്‍ത്തിരിക്കുന്നു ബെന്ന്യമിന്‍  ഈ താളുകളില്‍ . പലതും എന്നെ സംഭന്ധിച്ച്ചിടത്തോളം  കേട്ട്  കേള്‍വി പോലുമില്ലാത്തതായിരുന്നു .രക്ഷ തേടി മരുഭൂമിയിലൂടെ നജീബുംകൂട്ടരും ഓടിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഫാന്റസിയുടെ മറ്റെതോ  ലോകത്തേയ്ക്ക് എത്തിക്കുന്നു ആ കാഴ്ച്ചകള്‍ .

""ചക്രവാളം മുതല്‍ ചക്രവാളം വരെ തിരയിളകി കിടക്കുന്ന ഒരു മണല്‍ കാട് . നിരന്തരമായ മണല്‍ കാട്ടില്   മണ്ണ് പറ്റിപ്പറ്റി ഫോസിലായി പോയ ഒരു വന ഭൂമിയുടെ താഴ് വര . മരങ്ങളുടെ രൂപത്തില്‍ താഴ്വര നിറയെ നിരവധി മണല്‍ പുറ്റുകള്‍"" . 

""ഒരു വലിയ സൈന്യത്തിന്റെ പടപുറപ്പാട് പോലെ മരു ഭൂമിയിലെ പൊടി ഇളക്കി മറിച്ചു തലയാട്ടി തലയാട്ടി മുന്നോട്ട് നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകള്‍ .ഒന്നും രണ്ടുമല്ല അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച്ചു""

""ഒരു മണല്‍ കൂനക്ക് മുകളില്‍ അതിന്റെ തല ഭാഗത്ത് ചാടി കളിക്കുന്ന സമ്പൂര്‍ണ്ണ നിറമുള്ള നൂറോളം ഓന്തുകള്‍ .സുവര്‍ണ്ണ നിറങ്ങുളുടെ  ചാടിക്കളി "". 

""കടലിന്റെ അങ്ങേക്കോനില്‍ നിന്ന് ഒരു തിരമാല ഉയിര്‍ കൊണ്ട് വരുന്നതു പോലെ മരു ഭൂമിയുടെ അറ്റത്തു നിന്ന് നീങ്ങി നീങ്ങി ഒരു മണല്‍ ത്തിരമാല .അതിനു പിറകെ കൂറ്റന്‍ തിരമാലകള്‍ വേറെയും""
.
""ലോകത്തിലെ ഏറ്റവും ചെറിയ മരുപ്പച്ച .ഒരേക്കര്‍ വിസ്തൃതിയില്‍ ഒരു കുളം. കുറച്ചു ഈന്തപ്പനകള്‍. പിന്നെ പേരറിയാത്ത എന്തൊക്കെയോ ചില മുള്‍ചെടികള്‍. ചില കുഞ്ഞി ചെടികള്‍ .ചുറ്റും അനന്തമായ മണല്‍ക്കാട്. ആരാലും കണ്ടു പിടിക്കാത്ത ഒരു കുഞ്ഞു മരുപ്പച്ച.

ഇങ്ങനെയിങ്ങനെ കൊതിപ്പിക്കുകയോ,  പേടിപ്പിക്കുകയോ , അതിശയിപ്പിക്കുകയോ ചെയ്യുന്ന ഒരു പാട് സംഭവ പരമ്പരകളുടെ നേര്‍ വിവരണങള്‍  .ഇവ പലതില്‍ ചിലത് മാത്രം .ഞാന്‍  വായിച്ചറിഞതെല്ലാം   അതേ അളവില്‍ പകര്‍ത്താന്‍ ഒരു എഴുത്തുകാരനനല്ലാത്ത എനിക്ക് സാധിക്കുനില്ല .

ആദ്യമായിട്ടാണ് ഒരു പുസ്തകം വായിച്ചിട്ട് ഇങ്ങിനെ ഒരു ആസ്വാദനം എഴുതാന്‍ തോന്നിയത്.എഴുതുന്നതും .അത്രയേറെ ഇഷ്ട്ടപെട്ടു എനിക്കീ പുസ്തകം .സാധാരണ വായനക്കാരന് ഒറ്റ വായനയില്‍ മനസ്സിലാവുന്നതാണ് ഉത്തമ സാഹിത്യ സൃഷ്ട്ടി എന്ന് വിശ്വസിക്കുന്നു ഞാന്‍ .അത്തരത്തില്‍ വിലയിരുത്തുന്നത് കൊണ്ടാണ് ഞാനീ പുസ്തകം നെഞ്ചോടു ചേര്‍ത്ത് വക്കുന്നത് .ഒരു കാര്യം നിസ്സംശയം പറയാം .""ബെന്ന്യാമിന്‍ എന്നാ ക്രാഫ്റ്റ്മാന്റെ കരവിരുതില്‍ കടഞ്ഞെടുത്ത അതിമനോഹരമായ ഒരു ഗദ്യ ശില്‍പ്പം"" അതാണ്‌ ആട് ജീവിതം.. നന്ദിയുണ്ട് ബെന്ന്യാമിന്‍ ......വായനയുടെ സുഖമുള്ള ഭ്രാന്ത് എന്നില്‍ വീണ്ടും സന്നിവേഷിപ്പിച്ച്ചതിനു  .ഒരുപാട്...... ഒരുപാട് ........


5 comments:

 1. നന്ദിയുണ്ട് ബെന്ന്യാമിന്‍ ......വായനയുടെ സുഖമുള്ള ഭ്രാന്ത് എന്നില്‍ വീണ്ടും സന്നിവേഷിപ്പിച്ച്ചതിനു .ഒരുപാട്...... ഒരുപാട് ........

  ReplyDelete
 2. ബെന്ന്യാമന്റെ 'ആടുജീവിത'ത്തെക്കുറിച്ച് ഹൃദയം തൊട്ടെഴുതിയ വരികള്‍ വായിച്ചു! നന്ദി, വിബീഷ് മോനെ!!

  ReplyDelete
 3. THANKS CHEATTAA...........SANTHOSHAM..

  ReplyDelete
 4. njanum vaayichu aadujeevitham...vallatha oru aakarshanamulla ezhuthaanu bennyamantethu .njanum ariyaathe athilekku irangi chennu...

  ente swasthatha kurachu naalathekku poyi kitti..
  pakshe nalloru pusthakam..

  nannayi ezhuthiyittundu vibeesh.

  ReplyDelete