തല പെരുപ്പിക്കുന്ന മൗനം.
താനേ അരിച്ചെത്തുന്ന വിഷാദം.
കെട്ടഴിഞ്ഞോടിപ്പോകുന്ന ചിന്തകള്‍.
കെട്ടിയിട്ടു നോവേറ്റുന്ന സാമീപ്യം.
തെന്നി മാറുന്ന തണല്‍ പച്ച.
വെയില് കൊണ്ട് വലഞ്ഞ്,
വഴി തെറ്റിയലയുന്ന കാഴ്ചകള്‍.
കാതുകളില്‍ കനത്തില്‍ മുഴങ്ങുന്ന നിശ്വാസങ്ങള്‍.
വീണുടയുന്ന നെടുവീര്‍പ്പുകള്‍.........
വാക്കുകള്‍ തേടി വലയുന്നവര്‍
നമുക്കിടയില്‍
സംഭാഷണങ്ങളുടെ വട്ടമേശ സമ്മേളനം !!!!!!
വാക്കുകള്‍ തേടി വലയുന്നവര്‍
ReplyDeleteനമുക്കിടയില്‍
സംഭാഷണങ്ങളുടെ വട്ടമേശ സമ്മേളനം !!!!!!