Wednesday, August 25, 2010

നീയെന്ന ഓര്‍മ്മ എന്നെ മഥിക്കുമ്പോള്‍












മറന്നു തുടങ്ങിയതായിരുന്നു 
പക്ഷെ..,
ഇന്നലെ പ്രതീക്ഷിക്കാതെ
പെയ്ത പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു എല്ലാം.
തടയണ മെന്നുടായിരുന്നു
പക്ഷെ..,
നിലാവ് മാഞ്ഞതും, ഇരുള്‍ നിറഞ്ഞതും
മിന്നല്‍ തെളിഞ്ഞതും, തുള്ളികള്‍ വീണതും
പെട്ടെന്നായിരുന്നു എല്ലാം.
ഓടി ഒളിക്കനമെന്നുണ്ടായിരുന്നു
പക്ഷെ..,
കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല
കാലുകള്‍ ചലിപ്പിക്കാനും
തളര്‍ന്നു പോയിരുന്നു എല്ലാം.
വീണ്ടും ഓര്‍ക്കരുത് എന്നുണ്ടായിരുന്നു
പക്ഷെ..,
മുറിപ്പെടുത്തും ഓര്‍മ്മകള്‍ ആയി
പെയ്തിറങ്ങുക ആയിരുന്നു
തുള്ളികള്‍ എല്ലാം.
വീണ്ടും മറന്നു തുടങ്ങാം
പക്ഷെ..,
ഏതോ വെയിലിനിളം ചൂ ടെറ്റ്
കരിഞ്ഞു ഉണങ്ങട്ടെ
ഈ വ്രണങ്ങള്‍ എല്ലാം.

3 comments:

  1. മഴ മാറി വെയില്‍ ഉദിക്കെട്ടെ

    ReplyDelete
  2. it will be better if u avoid word verification

    ReplyDelete
  3. പ്രതീഷിക്കാം....!!!
    നന്ദി ....

    SUGETIONE പ്രത്യേകം ............

    ReplyDelete