Monday, August 30, 2010





















കട്ടിലിലൊട്ടിയ
കൈതോലപ്പായ...
മച്ചിലെ ഷെല്‍ഫിലെ
ആ രണ്ടു
പൂവട്ടികള്‍..
തെക്കേതറയുടെ
മുറ്റത്തെ
ആ ചെറുനാരങ്ങ മരം..
വടക്കേ അതിരിലെ
ചെമ്പരത്തിചോട്ടിലെ
അടയ്ക്കാചാടി...
മാസത്തിലൊരിക്കല്‍
മുടങ്ങാതെ
മുച്ചക്ര വാഹനത്തില്‍ നിന്ന്
മുഴങ്ങുന്ന
പൊട്ടന്‍ചുക്കാതി പരസ്യം..
ജാലക പാളികക്കപ്പുറം
മച്ചിലെ 
മായ്ച്ചിട്ടും മായാത്ത
വെറ്റില കറകള്‍...
മനസ്സില്‍ മുഴങ്ങുന്ന
""!!കുഞ്ഞോ!!""   വിളികള്‍...
മരണമില്ല അച്ചമ്മേ
മരണമില്ല..
ഒടുവിലീ......
മസ്തിഷ്ക്കം മരിക്കുവോളം ..

6 comments:

  1. സ്നേഹനിധിയായ എന്റെ അച്ഛമ്മയുടെ ഓര്‍മ്മ ചിത്രത്തിനു കീഴെ എന്റെയീ അക്ഷരപൂക്കള്‍ അര്‍പ്പിച്ചോട്ടെ..........?

    ReplyDelete
  2. നന്നായിരിക്കുന്നു ..മനോഹരമായ പൂക്കള്‍ തന്നെ

    ReplyDelete
  3. അച്ഛമ്മയുടെ സ്നേഹത്തിനു മുന്‍പില്‍ എന്റെയീ പൂക്കളുടെ ശോഭ ഒന്നുമല്ല എന്നറിയാം ....എങ്കിലും ..............

    എല്ലാം ഒളിപ്പിച്ചു വെക്കാനായിരുന്നു വെഗ്രത....ആദ്യമായാണീ തുറന്നെയുത്ത് .....അതിനു നല്ല COMENT കിട്ടുന്നത് ശെരിക്കും സന്തോഷം തരുന്ന കാര്യമാണ്....നന്ദി.... ഇവിടെ വന്നതിനും ഇത്തിരി സമയം

    ചെലവഴിച്ചതിനും....

    ReplyDelete
  4. വേദനയില്‍ നിന്ന് യഥാര്‍ത്ഥ കവിതാ ജനിക്കുന്നു എന്ന് പറയാറുണ്ട് . തീക്ഷ്ണമായ ആലോസരപ്പെടുതലുകളില്‍ നാം ഒരു സൃഷ്ടിയിലേക് എടുത്തെറിയപ്പെടുന്നു ."വേദന വേദന ലഹരിപിടിക്കും വേദന ഞാനതില്‍ മുഴുകട്ടെ...മമ ജീവനില്‍നിന്നൊരു മുരളീ മ്രുതുരവമൊഴുകട്ടെ ....." എന്നാണു ചങ്ങമ്ബുഴാ പറയുന്നത്.സ്വന്തം മുത്തശ്ശിയുടെ വേര്‍പാടില്‍ മായ്ച്ചിട്ടും മായാത്ത ഓര്‍മകളുടെ വെത്തിലക്കറകള്‍ എത്ര വേദനയോടെയാണ് വിബീഷ് ......കവിതയുടെ മച്ചില്‍ താങ്കള്‍ പൊതിഞ്ഞുവെച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.അച്ഛമ്മയെ ഓര്‍മിപ്പിക്കുന്ന ബിംബകല്പനകള്‍ ആരെയും പിടിച്ചുലക്കും. സത്യമായിട്ടും ഞാനെന്റെ വല്യുമ്മയെ ഓര്‍ത്തുപോയി. വേദനയോടെ എഴുതുക സുഹൃത്തേ....മസ്തിഷ്കം മരിക്കുവോളം .. നന്ദി,പൊള്ളുന്ന ഒരു വായനാ അനുഭവം തന്നതിന് ....

    ReplyDelete
  5. നന്നായിരിയ്ക്കുന്ന ടോ.ഒതുക്കമുളള കവിത.നന്നായി ചെയ്യൂ. ഇത്തരത്തില്‍ നിന്റെ നോട്ടം ചുറ്റി നടക്കട്ടെ, എവിടെയാവാം കാലം മുറുക്കി തുപ്പിയ ആ ചുവന്ന കറ? തുനിഞ്ഞിറങ്ങുക തന്നെ . ഒരുപാടു മഴ പെയ്തുപോയതല്ലേ..

    ReplyDelete