Saturday, September 11, 2010

(''''നഷ്ട പ്രണയത്തിന്റെ നീറ്റല്‍ അനുഭവിക്കുന്ന എന്റെ സുഹൃത്തിന് '''')












ഉമ്മയില്‍ തുടങ്ങി
ഉമ്മയില്‍ അവസാനിച്ച
എത്രയെത്ര
ഫോണ്‍ കാളുകള്‍!!!
     ക്യാബസിലെ ചുരുളന്‍
     കോണിപ്പടി  കയറി
     മുകളിലെ ഒഴിഞ്ഞ മുറിക്കുള്ളില്‍
     വച്ചന്ന് ചുണ്ടുകളില്‍
     ആദ്യമായി മുദ്രവച്ചത്!!!
     ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
     അകലം കുറഞ്ഞത്!!!
     പിന്നീടൊരിക്കല്‍
     ഒന്നും ഒന്നും ചേര്‍ന്ന്
     ഒരു വലിയ ഒന്നായ് മാറിയത്!!!
എന്നിട്ടും അനിവാര്യമായ
അപകടത്തിനു മുന്നില്‍
നിസ്സഹായനായിപോയി..,
     ശപിച്ചില്ല നീ,
     സങ്കടത്തോടെയെന്നെ
     ഓര്‍മ്മയുടെ ബ്രായ്ക്കറ്റിലിട്ടു.
എന്നിട്ട് മറ്റൊരു ഒന്നിനെ
ചേര്‍ത്ത് നിര്‍ത്തി!!!
     ആവര്‍ത്തനം..,
     ഒന്നും ഒന്നും ചേരുന്നു!!!
     ശിഷ്ടങ്ങള്‍ പിറവിയെടുക്കുന്നു!!!
എനിക്കു പിറക്കാതെ പോയ
നിന്റെ പകര്‍പ്പിനിന്നു
ഉമ്മകള്‍ കൈമാറുമ്പോള്‍..,
ചെയ്ത പാപത്തിന്റെ
കറകള്‍ കളയാന്‍
കാലം കരുതി വച്ച
കുരുതിയെന്നോര്‍ത്ത്
സമാധാനിക്കട്ടെ ഞാന്‍....

2 comments:

  1. ആത്‌മാര്‍ത്ത പ്രണയം കൈവിട്ടു പോയ്‌...... എന്നിട്ടിപ്പോഴും അതിന്റെ സുഖമുള്ള ഓര്‍മ്മകളില്‍ അഭിരമിച്ച്ചിരിക്കുന്ന എന്റെ സുഹൃത്തിന്റെ കഥ മനസ്സില്‍ നൊമ്പരമുണര്‍ത്തിയപ്പോള്‍ ........

    ReplyDelete
  2. its touchin somewere....
    haunting memories..

    ReplyDelete