Saturday, November 27, 2010

നിദ്രയ്ക്കു മുന്‍പ്














നിശയുടെ നിലയ്ക്കാത്ത നിശബ്ദതയില്‍
നിദ്ര തലോടാതെ നിശ്ചലം നില്‍പ്പൂ ഞാന്‍
കൊട്ടിയടച്ചയെന്റെ കണ്ണുകളില്‍ ഉരുണ്ടു
കൂടുന്നുണ്ട് രണ്ടു സ്ഫടിക ഗോളങ്ങള്‍
താഴെ വീണവ പൊട്ടി ചിതറാതിരിക്കാന്‍
തടഞ്ഞു നിര്‍ത്താന്‍ പണിപ്പെടുന്നു ഞാന്‍.


     മറഞ്ഞു പോയ മഴവില്ലിനഴക്
     വീണ്ടും മാനത്ത് കാണാനാശിക്കുന്നു ഞാന്‍
     അണഞ്ഞു പോയ നിലവിളക്കിന്‍  വെളിച്ചം   
     ഇരുട്ടത്തിരുന്നു ഓര്‍ത്തെടുക്കുന്നു ഞാന്‍
     കളഞ്ഞു പോയ കാക്കപൊന്നിനായി
     അലഞ്ഞുതിരിയുന്നു അലസനായി ഞാന്‍.


കഴിഞ്ഞു പോയ കാലങ്ങളത്രയും
തിരിച്ചു വന്നെന്നെ തിരിച്ചറിഞെങ്കില്‍ 
കൊഴിഞ്ഞു  വീണ സ്വപ്നങ്ങളൊക്കെയും വീണ്ടും
പിടഞ്ഞെനീറ്റെന്നെ പുണര്‍ന്നിരുനെങ്കില്‍ 
ഓടിയൊളിച്ച ഓര്‍മകളൊക്കെയും 
ഓടിയണഞെന്റെ ഓരം ചേര്‍ന്നെങ്കില്‍.


     തണുത്തു പോയ ഈ ശരീരമത്രയും
      ഉണ ര്‍ത്തുവാന്‍ ഒരു ഉണര്‍ത്തുപ്പാട്ട് 
      വരണ്ടുണങ്ങിയയീതരിശു നിലത്തില്‍ 
      പുതുനാമ്പു കിളിര്‍ക്കാനിത്തിരി തണ്ണീര്‍ 
      തളര്‍ന്നുറങ്ങുന്ന കിനാക്കളൊക്കെയും
       തളിര്‍ത്തുണരാന്‍ ഒരുനനുത്ത മുത്തം. 


അകലും പ്രതീക്ഷയും അണയും വിഷാദവും 
കറങ്ങി വീഴുമീ നാണയത്തിനിരുപുറം 
എങ്കിലും പ്രതീക്ഷതന്‍ മഞ്ജലേറി ഞാന്‍
കറക്കിയെറിയെട്ടെയീ നാണയത്തുട്ട്
കറങ്ങി വീഴുന്ന എന്റെയീ കടുതിയില്‍ 
തളര്‍ന്നുറങ്ങട്ടെ......... ശല്യ പ്പെടുത്തല്ലേ........  

7 comments:

  1. ഇത്തിരി പഴക്കമുണ്ട് ...എന്തെങ്കിലുമൊക്കെ കുത്തികുറിക്കാന്‍ തുടങ്ങിയ കാലത്തെഴുതിയതാണ്......

    ReplyDelete
  2. പ്രതീക്ഷകള്‍ അസ്തമിയ്ക്കാതിരിക്കട്ടേ..പുതുനാമ്പുകള്‍ ഇനിയും കിളിര്‍ക്കട്ടേ..ആശംസകള്‍.

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്....... ഒരു സംശയം ചോദിക്കട്ടെ? എന്നെ അറിയുമോ? അനു?

    ReplyDelete
  4. 'ഓടിയൊളിച്ച ഓര്‍മകളൊക്കെയും
    ഓടിയണഞെന്റെ ഓരം ചേര്‍ന്നെങ്കില്‍'.
    വീണ്ടും നല്ല കവിത.

    ReplyDelete
  5. "തണുത്തു പോയ ഈ ശരീരമത്രയും
    ഉണ ര്‍ത്തുവാന്‍ ഒരു ഉണര്‍ത്തുപ്പാട്ട്
    വരണ്ടുണങ്ങിയയീതരിശു നിലത്തില്‍
    പുതുനാമ്പു കിളിര്‍ക്കാനിത്തിരി തണ്ണീര്‍
    തളര്‍ന്നുറങ്ങുന്ന കിനാക്കളൊക്കെയും
    തളിര്‍ത്തുണരാന്‍ ഒരുനനുത്ത മുത്തം. "

    thalirkkeette..puthunaambhu kilirkette...aashamsakal..

    ReplyDelete
  6. വര്‍ഷിണി ;-നന്ദി ....ആശംസകള്‍ക്കും ,,ആദ്യാഭിപ്രായത്തിനും.
    Anju Aneesh ;- നന്നായി എന്നു കേള്‍ക്കുന്നതില്‍ സന്തോഷം പിന്നെ എന്താ പ്പോ ങ്ങനെ ഒരു സംശ്യം...?
    sreee ;- ടീച്ചര്‍ വീണ്ടും നല്ല വാക്കുകള്‍ക്കു നന്ദി . Sneha ;- തളിര്‍ക്കട്ടെ ..കിളിര്‍ക്കട്ടെ.പ്രതീഷിക്കം അല്ലെ!!
    Femina ;-നന്നായി എന്നറിയുന്നതില്‍ സന്തോഷം ...

    ReplyDelete