Wednesday, November 24, 2010

പുനര്‍ജ്ജനിക്കായി പ്രാര്‍ത്ഥനയോടെ


















ഹൃദയം
ചെത്തിയെടുത്ത്
തളികയില്‍ വച്ചിട്ടും
ക്രൂരം
തട്ടിയെറിഞ്ഞ്
ഓടി മറഞ്ഞവനെയോര്‍ത്തു
എന്തിനിപ്പഴും
ദു:ഖം  സഖീ...,
നിന്റെ
പുലരികള്‍
വിടരുന്നതെയുള്ളൂ
മുന്പേ
പൊഴിഞ്ഞവ
ശേഷിപ്പതുണ്ടോ
ഏതേലും
ഓര്‍മ്മച്ചിത്രങ്ങള്‍
ചിത്തത്തിലിപ്പഴും...?
എങ്കില്‍ കാലം
കരിച്ചുകളയെട്ടെയാ
കറുത്ത ചിത്രങ്ങള്‍
പകരം
പുതിയ മോഹങ്ങള്‍
തളിരായി വിരിയട്ടെ
അരയാലായി  പടരട്ടെ
തണലായി വളരട്ടെ............

9 comments:

  1. dedicated to som one,whose broken love story touched my heart deeply.....

    ReplyDelete
  2. പുതിയ മോഹങ്ങള്‍
    തളിരായി വിരിയട്ടെ
    അരയാലായി പടരട്ടെ
    തണലായി വളരട്ടെ............
    നല്ല വരികള്‍ , നല്ല കവിത .... ആര്‍ക്കെങ്കിലും ഒക്കെ സാന്ത്വനം ഏകാന്‍ കവിതയ്ക്ക് കഴിയട്ടെ .

    ReplyDelete
  3. കവിത നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
  4. velichamulla kavitha..nice..:)

    ReplyDelete
  5. ശ്രീ ടീച്ചര്‍ ,ജുവൈരിയ ,സ്നേഹ , വിവേക് , ഹൈന, അച്ചു ,എല്ലാവര്‍ക്കും നന്ദി ....

    ReplyDelete
  6. ശുഭ ചിന്തകള്‍.....നല്ലത് വരട്ടെ...ആശംസകള്‍..

    ReplyDelete