Saturday, December 11, 2010















അടുത്തടുത്ത്
മന്ദഹിച്ച്
വിരിഞ്ഞു നില്‍ക്കുന്ന
രണ്ടു പൂവുകള്‍.
     ആകര്‍ഷകമായ
     സൗന്ദര്യത്തില്‍
     അസൂയപൂണ്ട
     ആരോ,
     ഒന്നിന്റെ
     ഇതളുകള്‍
     നുള്ളിക്കളഞ്ഞു.
വൈരൂപ്യം
ഉടലേറ്റി നില്‍ക്കുന്ന
പൂവിന്റെ കൂട്ട്
മറ്റേ പൂവും
തള്ളിക്കളഞ്ഞു.
     പൊഴിഞ്ഞ
     ഇതളുകള്‍ക്കുള്ളില്‍
     പൊഴിയാതെ
     കൂമ്പി നില്‍ക്കുന്ന
     നഗ്നമാക്കപെട്ടിട്ടും
     നശിക്കാത്ത
     ഹൃദയത്തിന്റെ
     സൌന്ദര്യമറിയാതെ..........

7 comments:

  1. ഒരു സൌഹൃദം മുറിഞ്ഞു വീണപ്പോള്‍,,,, ആ മുറിപ്പാടില്‍ നിന്നൂര്‍ന്നു വീണ ചുവന്ന തുള്ളികളാല്‍ എഴുതിയത് ...

    ReplyDelete
  2. Bahya soundarayathil aanu ellarum aakarshikkapedunnathu.. Hruadayathinte chuvappu niram aarum kaanarilla...Good..Keep going..

    ReplyDelete
  3. ഒന്നിന്റെ ഇതളുകള്‍ നുള്ളിക്കളയുന്നവര്‍ ഒരുപാടു ഉണ്ട്, പക്ഷെ മറ്റേ പൂവിനു മാപ്പില്ല . നഷ്ട സൌഹൃദങ്ങളുടെ സ്ഥാനത്ത് പുതിയ സൌഹൃദങ്ങള്‍ ഉണ്ടാകും , പക്ഷെ നഷ്ടം എന്നും നഷ്ടം തന്നെ .

    ReplyDelete
  4. വളരെ ഇഷ്ടായി..
    എത്ര ലളിതായിട്ടാ കാര്യം പറഞ്ഞേ...അഭിനന്ദനങ്ങള്‍.

    ReplyDelete
  5. Anju Aneesh, Vivek Mohan P, sreee ,വര്‍ഷിണി ........NANDHI

    ReplyDelete
  6. വിബീഷ് പൂവും വണ്ടും തേനും അരിമുല്ലയും ഒക്കെ സിനിമാപ്പാട്ടിൽ നിന്നു പോലും വംശനാശം സംഭവിക്കുന്ന കാലമാണ്. കാലത്തെ പിടിച്ചെടുക്കാൻ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാർ ഒന്നു മാറ്റൂ. കവിത നന്നാവും. വ്യക്തിപരത മാത്രമല്ല കവിത

    ReplyDelete