Sunday, January 9, 2011

ഓ പ്രിയ വാലന്‍ന്‍റെന്‍......

 









പതിയെ വിടരുമാ 
കണ്ണുകളില്‍ ഞാനൊരു 
ശലഭമായി പാറി 
യിരുന്നോ ട്ടെ

കവിതകള്‍ വിരിയിക്കുമാ
ചുണ്ടുകള്‍  ഞാനെന്‍റെ
ലോക്കറില്‍ വച്ചു 
നുകര്‍ന്നോട്ടെ 

നറുമണം വിതറുമാ 
കൂന്തലില്‍ ഞാനൊരു
തുളസിയായി അള്ളി
യിരുന്നോട്ടെ 

ചാമ്പക്കാ നിറമുള്ള 
പിംപിളില്‍ ഞാനെന്‍റെ
നാവിനാല്‍ ലേപനം
ചാര്‍ത്തട്ടെ 

സ്നേഹ വര്‍ണ്ണങ്ങള്‍ നിറയുമാ
ഹൃദയത്തില്‍ ഞാനെന്‍റെ
ചോരയാല്‍ ചിത്രം 
വരച്ചോട്ടെ  

ചന്ദനമണമുള്ള 
പൂമെയ്യില്‍ ഞാനൊരു
പൂവമ്പനായി ചുറ്റി
പിണഞ്ഞോട്ടേ
 
ഓ പ്രിയ വാലന്‍ന്‍റെന്‍
 നീ എന്‍റെതായിരുന്നേല്‍......

7 comments:

  1. വീണ്ടുമൊരു ഫെബ്രുവരി 14 ........
    ആഗ്രഹങ്ങളുടെ ശവപറമ്പില്‍ നിന്നും എണീറ്റ്‌ വരുന്ന അക്ഷരങള്‍........

    ReplyDelete
  2. നഷ്ടപ്രണയങ്ങൾ ഓർമിപ്പിക്കാൻ ഒരു ഫെബ്രുവരി 14 ന്റെ ആവശ്യമുണ്ടൊ. കവിത നന്നായി.

    ReplyDelete
  3. പ്രണയ ദിനത്തിന്‍ ഇനിയും ഒരു മാസം ഉണ്ടല്ലോ, എത്രയോ പ്രണയ കുറിപ്പുകള്‍ എഴുതാം...എഴുതി എഴുതി ആഘോഷിയ്ക്കൂ വിബി..

    ReplyDelete
  4. കാല്പനികത കണ്ടും കേട്ടും ബ്ലോഗ് മടുക്കാറായി.
    പുതിയ കാലത്തിന്റെ പ്രണയത്തെ എഴുതൂ.

    ReplyDelete
  5. kalpanikatha nallathalle sureshettaa...

    ardramaya bhavangal matevide kanum??

    nannayi vibeesh..puthiya kalathil ninnum poornnamayi verpettitilla...ee kavitha...

    ashamsakal....

    ReplyDelete
  6. സുരേഷേട്ടാ സന്തോഷം ഇവിടെ വന്നതില്‍ ....അഭിപ്രായം മാനിക്കുന്നു ...പക്ഷേ, പഴമയുടെ ഓര്‍മകള്‍

    മൃതസഞ്ജീവനിയാക്കി പുതിയ കാലത്തു തളിര്‍ക്കാന്‍ ശ്രെമിക്കുന്ന പാഴ്മരത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ പറയല്ലേ ....പുതിയ കാലത്തിന്റെ പ്രണയം എനിക്കു അന്യമാണ് .... ...............

    ReplyDelete
  7. sathyam...vibeesh...kalam ethra mariyalum chila moolyangal markkano athil ninnum purathu kadakano namuk kaziyilla...

    namme pole chilarkku...

    avar jeevithathil onnum nedunnumilla ennath veroru sathyam.....

    ReplyDelete