Tuesday, February 22, 2011

നേര്‍രേഖയിലെ രണ്ട് അറ്റങ്ങള്‍



















ഞാന്‍ പറയാന്‍ മറന്നത് :-

നിന്റെ 
കാല്‍പ്പാടുകള്‍ പതിഞ്ഞ 
മെതിയടി തേടിയാണ് 
അലഞ്ഞത്  
ഭരതചെയ്തിപോല്‍ 
അകത്തളത്തിലെ 
അന്തപുരത്തില്‍ വച്ചായിരം 
പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു 
അനുദിനം പൂജിപ്പാന്‍ 
കണ്ടെത്താനായില്ല

നീ പറയാന്‍ മടിച്ചത്:-

അപ്പോഴെല്ലാം 
ഉഗ്രകോപത്തിന്റെ 
ഉച്ചസ്ഥായിയില്‍ നിന്ന് 
താണ്ഡവ നൃത്തമാടുകയായിരുന്നു 
അതും.......... നിന്റെ,
ഹൃദയത്തിനു മുകളില്‍ .

7 comments:

  1. പരസ്പരം കൂട്ടിമുട്ടാത്ത രണ്ടു അറ്റങ്ങള്‍ ..........

    ReplyDelete
  2. രണ്ടറ്റങ്ങള്‍ തമ്മില്‍ ഒരിക്കല്‍ കൂടിച്ചേരും... ആശംസകള്‍...

    ReplyDelete
  3. പറയാന്‍ മറന്നതും, പറയാന്‍ മടിച്ചതും.. രണ്ടും അപൂര്‍ണ്ണമായി തോന്നി..എന്തിനാ മടിയ്ക്കണേ, അക്ഷരങ്ങള്‍ കൂട്ടില്ലേ തുറന്നെഴുതൂ...

    ReplyDelete
  4. ഈ ബന്ധം ഒരിക്കലും അറ്റു പോകില്ല... ജീവിതം ആകുന്ന തോണിയില്‍ ഒരിക്കല്‍ നിന്റെ തൊട്ടരികില്‍ ആ 'ഹൃദയം' വന്നെത്തും...
    ഒരു ചെറു പുഞ്ചിരിയോടെ,ഒരു ചെറു തലോടലോടെ നീ ആ 'ഹൃദയത്തെ' മാറോടു ചേര്‍ക്കുക...
    എന്നോ ഒരിക്കല്‍ പറയാന്‍ മറന്നത് അന്ന് പറയുക...

    ReplyDelete
  5. inganeyanu chila bandhangal vibeesh,,,

    ellam nallathinu....

    ashamsakal..

    ReplyDelete
  6. thanks to all...Sneha , zephyr zia , വര്‍ഷിണി, Vivek Mohan P,lost dreamz......

    ReplyDelete