Saturday, March 26, 2011

അച് ച്ചമ്മ



















  

കട്ടിലിലൊട്ടിയ
കൈതോലപ്പായ...
മച്ചിലെ ഷെല്‍ഫിലെ
ആ രണ്ടു
പൂവട്ടികള്‍..
തെക്കേതറയുടെ
മുറ്റത്തെ
ആ ചെറുനാരങ്ങ മരം..
വടക്കേ അതിരിലെ
ചെമ്പരത്തിചോട്ടിലെ
അടയ്ക്കാചാടി...
മാസത്തിലൊരിക്കല്‍
മുടങ്ങാതെ
മുച്ചക്ര വാഹനത്തില്‍ നിന്ന്
മുഴങ്ങുന്ന
പൊട്ടന്‍ചുക്കാതി പരസ്യം..
ജാലക പാളികക്കപ്പുറം
മച്ചിലെ 
മായ്ച്ചിട്ടും മായാത്ത
വെറ്റില കറകള്‍...
മനസ്സില്‍ മുഴങ്ങുന്ന
""!!കുഞ്ഞോ!!""   വിളികള്‍...
മരണമില്ല അച്ചമ്മേ
മരണമില്ല..
ഒടുവിലീ......
മസ്തിഷ്ക്കം മരിക്കുവോളം ..

3 comments:

  1. മരിക്കാത്ത ഒരുപാട് ഓര്‍മ്മകള്‍ നല്‍കി അച് ച്ചമ്മ മരണത്തിലേക്ക് നടന്നു പോയിട്ട് ഒരു വര്‍ഷം തികയുന്നു .....സ്നേഹത്തിന്റെ നേര്‍ക്കാഴ്ചച്ചക്ക് ,,,,, കണ്ണീരില്‍ കുതിര്‍ന്ന അക്ഷരസ്മൃതി ............

    ReplyDelete
  2. ഓര്‍മ്മ കുറിപ്പ് നന്നായിരിയ്ക്കുന്നൂ ട്ടൊ...വിബിയുടെ മനസ്സില്‍ എന്നും അച്ഛമ്മ ജീവിയ്ക്കട്ടെ.

    ReplyDelete
  3. വിബിമോന്റെ പ്രിയപ്പെട്ട അച്ഛമ്മയ്ക്ക് ആദരാഞ്ജലികള്‍!

    ReplyDelete