Wednesday, March 30, 2011

ഞാനും നീയും നമുക്കിടയിലെ നമ്മെ കൂട്ടിയിണക്കുന്ന കണ്ണിയും


അശാന്തിയുടെ മരുഭൂവില്‍ 
അങ്ങോളമിങ്ങോളം 
ഏകാനായി അലയുമ്പോള്‍ 
കറുത്ത ചിത്തത്തില്‍ 
കൊരുത്ത നക്ഷത്രമേ 
കുമിഞ്ഞുകൂടി കുന്നായി ഉയരും 
ചിതറിയ ചിന്തകളും 
പതറിയ വാക്കുകളും 
വരയുള്ള പ്രതലത്തില്‍ 
വരിവരിയായി 
കോര്‍ത്തു കൊരുത്തൊരു 
മാലയായ്‌ നേദിക്കാം 
നിന്റെ കണ്Oത്തില്‍


ഉച്ചനേരത്തില്‍ ഒച്ചയനക്കവുമായെത്തി 
കെട്ടുപോകുമീ കൊട്ട്പാട്ടിന്റെ 
കൊച്ചു ചേതനയെ തൊട്ടുണര്‍ത്തി 
സാന്ദ്രസംഗീത ശില്‍പ്പമൊരുക്കിയ ബിംബമേ 
അബലനാമീ അബുധന്റെ സ്മ്രിതിയില്‍ 
 മാഞ്ഞു പോകാത്ത മായിക തൂവലായ് 
വരച്ചു ചേര്‍ത്തേക്കാം 
നിന്റെ ചിത്രവും


തെറിച്ചു വീണ ജടിത ജല്‍പ്പനങ്ങള്‍ 
കുറിച്ചു വച്ചു നീ കുറിമാനങ്ങളായ് 
കരിം കൂവളപ്പൂക്കളാല്‍ 
അര്‍ച്ചന ചെയ്തു നീ 
തേച്ചുമിനുക്കിയീ കൊച്ചിളം കുയിലിനെ 
കുറുക്കു വഴികള്‍ ഒരുപാട് തേടി നീ 
കിറുക്കനാമെന്‍ കുരുക്കഴിക്കാന്‍ 
അമ്പേ കൊമ്പുകുത്തി പിന്‍വാങ്ങുബഴും 
അനുസ്യൂതമയനം തുടരെട്ടെ ഞാന്‍ 
കേവലം നിന്റെ മുന്നിലെങ്കിലും

2 comments:

  1. സമര്‍പ്പണം:
    കെട്ടുപോകുമീ കൊട്ട്പാട്ടിന്റെ
    കൊച്ചു ചേതനയെ തൊട്ടുണര്‍ത്തി
    സാന്ദ്രസംഗീത ശില്‍പ്പമൊരുക്കിയ ബിംബത്തിനു .........

    ഞാനും അവളും ഞങ്ങള്‍ക്കിടയിലെ എഴുത്തും.........

    ReplyDelete
  2. നീയും അവളും നിങ്ങള്‍ക്കിടയിലെ എഴുത്തും!

    ReplyDelete