Sunday, July 25, 2010




കുഞ്ഞിളം കൈകളാല്‍ മുറുകെപിടിച്ച
സാരിത്തലപ്പു കുടഞ്ഞെറിഞ്ഞു
നടന്നുനീങ്ങുന്ന മാതൃതും...
തിരസ്ക്കാരത്തിന്റെ ആദ്യ പാഠം.
     ഉറയ്ക്കാത്ത കാലടികളിലൂന്നി
     ഉറക്കത്തിനുച്ചിയില്‍ വന്നെത്തി
     കെട്ടിലമ്മയുടെ പൊട്ടവാക്കും കേട്ട്
     തൊഴിച്ചുകറ്റിയ പിത്രുത്തും...
     തിരസ്ക്കാരത്തിന്റെ രണ്ടാം പാഠം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഓമന
വാക്കുകള്‍ എറിഞ്ഞു ഒപ്പം കൂടി
സ്വപ്നങ്ങള്‍ക്ക് നിറ ചാര്‍ത്ത് നല്‍കി
ജീവിതാന്ദ്യം വരെ കൂടെ എന്ന
പരസ്യ വാചകം പലകുറി പറഞ്ഞു
കൊക്കിലാവോളം കൊത്തിയെടുത്തു
പാതി വഴിയില്‍ പറന്നു അകന്ന പൈഖിളി...
തിരസ്ക്കാരത്തിന്റെ മൂന്നാം പാഠം.
     അഗ്നി സാക്ഷിയായ് കെട്ടിയ മഞ്ഞ ചരട്
     പിന്നി തുടങ്ങും മുന്പേ
     പിന്‍ വാതില്‍ തുറന്നു
     പൂര്‍വ്വ തോഴന്റെ പുലരിയിലേക്ക്
     നടന്നകന്ന പ്രിയ സഖി...
     തിരസ്ക്കാരത്തിന്റെ നാലാം പാഠം.
ഒടുവില്‍ പാതി രാത്രിയില്‍ ഒരുനാള്‍
യമദൂതനെയും കാത്ത് നീണ്ട പാളത്തില്‍
തലചായ്ച്ചു തളര്‍ന്നു കിടക്കുമ്പോള്‍
വഴിമാറി കടന്നുപോം മരണവും...
തിരസ്ക്കാരത്തിന്റെ ഒടുവിലെ പാഠം.

1 comment: