Sunday, July 25, 2010

അവ്യക്ത്തമായ കുറെ ചോദ്യങ്ങളും
വ്യക്ത്ത്മായ ഉത്തരങ്ങളും
എന്റെ കാതുകളില്‍
എന്തിനൊരു പാദ സരമായി
നീ കിണുങ്ങി...?
      നൂപുരധ്വനിതന്‍ മാറ്റൊലി കേട്ടീട്ടു
      ആ താളലയത്തില്‍ നീയാം താമര
      മൊട്ടു താനേ വിടരാന്‍.
എന്റെ കണ്‍പീലികളില്‍
എന്തിനൊരു വര്‍ഷമായി
നീ അണഞ്ഞു...?
      കൂമ്പാന്‍ വെമ്പുമാ
      കാമധന്‍ മിഴികള്‍ക്ക്
      കാവലിരിപ്പൂ ഞാന്‍.
എന്റെ വായ്ക്കുള്ളില്‍
എന്തിനൊരു കല്‍ക്കണ്ട്മായി
നീ അലിഞ്ഞു...?
      ഒരിക്കലും മതിവരാത്ത
      കൊതിയായി ഞാന്‍
      നിന്നില്‍ അവശേഷിക്കാന്‍.
എന്റെ വിരിമാറില്‍
എന്തിനൊരുതൂവലായ്
നീ തഴുകി...?
      കാലം മറഞ്ഞാലും
      കാമമായി എന്നെ കാണാന്‍.
എന്റെ നാഭി ചുഴിയില്‍
എന്തിനിത്തിരി വിയര്‍പ്പായ്‌
നീ അടിഞ്ഞു...?
      ഒരു കണികയായ്എങ്കിലും
      നിന്നില്‍ അലിഞ്ഞു
      ചേരാന്‍.
എന്റെ ചുണ്ടുകളില്‍
എന്തിനിത്തിരി ചുടുചോര
നീ ചിന്തി ...?
      എന്റെ നിറസാനിധ്യത്തിനു
      നിനക്ക് നല്‍കിയ ദ്രിഷ്ട്ടാന്ത്‌മാണാ
      ചുടുചോര തുള്ളികള്‍.

2 comments:

  1. നല്ല വരികള്...
    പ്രണയത്തിനു കട്ടിയിത്തിരി കൂടുതലണല്ലോ...

    ReplyDelete
  2. താങ്ക്സ് മച്ചാ....

    ഹൃദയത്തിനു കട്ടിയിതിരി കൂടുതലാ......

    അതായിരിക്കാം..........

    ReplyDelete