Friday, July 23, 2010

ഭൂമിയെ ചുംബിച്ച രണ്ടു മഴത്തുള്ളികള്‍


നിലാവിന്റെ പാലഴകിനെ കുറിച്ചു ഞാന്‍ അന്ന്
നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
അത്... എന്റെ ചന്ദ്ര കാന്തന്റെ മുഖത്തിന്റെ
പ്രതിഫലനമാണെന്ന് ...
          വെയിലിനും മഴക്കുമിടക്കെപ്പോഴോ
          മാളത്തില്‍ നിന്നും വന്നു തല കാട്ടിയ
          മഴവില്ലിന്റെ ഏഴഴകിനെ കുറിച്ച്
          നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
         അത് എന്റെ ജീവന്റെ... പഞ്ചേന്ദ്രിയങ്ങളുടെ
         ശോണി മയെക്കാള്‍ അധികം വരില്ല എന്ന്.
കടല്‍ത്തീരത്ത് വച്ച്ച്ചന്നു
ഒന്നിന് പിറകെ ഒന്നൊന്നായി
വന്നു മറയുന്ന തിരമാലയെ
കുറിച്ചു പറഞ്ഞപ്പോള്‍
നീ പറഞ്ഞു... നിന്റെ
കാര്‍ വര്‍ണ്ണന്റെ നിലയ്ക്കാത്ത
വാക്ക് സാമര്‍ ത്യത്തെ കുറിച്ചു .
       കര്‍ക്കിടകത്തിലെ തോരാ മഴ
       ഒരു തുള്ളി പാഴാക്കാതെ ഏറ്റു വാങ്ങി
       ഇടയ്ക്കു എപ്പോഴോ ഒരു തുള്ളി
       നുണഞ്ഞിറക്കി
       അതിന്റെ സ്വാദിനെ കുറിച്ച്
       പറഞ്ഞപ്പോള്‍ നീ പറഞ്ഞു...
       നിന്റെ മേഘാ നാഥന്റെ സാമീപ്യം
       തളര്‍ന്നു കിടക്കുമ്പോള്‍ രുചിച്ച
       ശ്വേത കണങ്ങളുടെ മാധുര്യത്തെ കുറിച്ച്
നിലാവും.., മഴവില്ലുകളും.., തിരമാലകളും.., മഴയും...
ഒരുപാട് കടന്നു പോയി
ഇന്ന്...
കര്‍ക്കിടകത്തിലും പെയ്തൊഴിയാതെ
തെന്നിമറയുന്ന മേഘ ശകലങ്ങളെ കുറിച്ച്
ഞാന്‍ പറഞ്ഞപ്പോള്‍
എന്തെ...
മൌനിയായ് നില്‍പ്പു നിന്‍ കണ്ണില്‍ നിന്ന്
രണ്ടു മഴ തുള്ളികള്‍ അടര്‍ന്നു വീണു
ഭൂമിയെ ചുംബിച്ചത് .........?????

3 comments: