Sunday, November 21, 2010
















ശമനം
നീ നീട്ടിയെറിഞ്ഞ
ചൂണ്ട കൊളുത്തില്‍ കുടുങ്ങി
പിടഞ്ഞു തീരും മുന്‍പ് ഒന്ന്
ചോദിച്ചോട്ടെ.......?
ഇര വിഴുങ്ങിയ എന്നെ
ഇരയാക്കിയപ്പോള്‍
തീരുന്നതാരുടെ ആര്‍ത്തി (വിശപ്പ്‌)
എന്റെയോ?
നിന്റെയോ?














സോറി
പണ്ടെന്നോ നീ തൊടുത്തു വിട്ട
കടലാസു റോക്കറ്റില്‍ കുടുങ്ങി
കീഴടങ്ങിയതാണ്
എന്റെ ഹൃദയം.
പിന്നീട് എപ്പോഴോ
ദൈവ ചിത്രം ആലേഗനം ചെയ്ത
തപാല്‍ ബോംബയച്ചു
നീ അത് രണ്ടായി
പകുത്തു കളഞ്ഞു.
മുറിവുകള്‍ പേറി
മൃത പ്രാണനായി
ഇത്രയും കാലം.
ഇന്ന് നീ
വീണ്ടും
ഒളി കണ്ണെറിയുമ്പോള്‍
ഇടനെഞ്ചു പിടയുന്നത്,,,
നിനക്കിനിയും പകുത്തു കളിയ്ക്കാന്‍
എന്റെ കയ്യില്‍ കളിപ്പാട്ടമില്ലല്ലോ
എന്നോര്‍ത്താണ്...

2 comments:

  1. മനസില്‍ എവിടെയോ.....വേദനിക്കുന്നു.............!!!!!!!
    ആശംസകള്‍.....!!!

    ReplyDelete
  2. എലി പറയുന്നത്


    കെണിയാണെന്നറിയാം
    പണി നിന്റെതെന്നുമറിയാം.....

    പക്ഷെ
    വിശപ്പിനേക്കാള്‍ വലുതല്ലല്ലോ
    മരണം

    ------പവിത്രന്‍ തീക്കുനി-------


    snehathode
    saroopcherukulam

    ReplyDelete