Tuesday, January 18, 2011

ആത്മകഥ













ജന്മം

മഞ്ഞുകാലത്തിന്റെ
മടിത്തട്ടിലേക്കായിരുന്നു
പിറവി.
അസ്സഹനീയമായ
തണുപ്പില്‍
അലറി കരഞ്ഞുകൊണ്ടു
ആദ്യമായി കണ്മിഴിച്ച്ച്ചു.
അരികില്‍ ആത്മസംത്രിപ്ത്തിയുടെ
തൂമഞ്ഞിന്‍ ചിരിയുമായമ്മ. 
അച്ച്ചനപ്പോഴും
അങ്ങു ദൂരത്തെങ്ങോ
അതിരു കാക്കുകയായിരുന്നു പോലും .

ബാല്യം

അസ്വസ്ത്തതകളുടെ
ആകെതുകയായ ബാല്യം.
അതിലേറെയും
ശ്വാസം കിട്ടാതെപിടയുന്ന
നുരപതഞ്ഞ് ഒലിച്ചിറങ്ങുന്ന
കണ്ണ് പിറകോട്ടു മറയുന്ന
ദ്രിശ്യങ്ങള്‍ .
കിട്ടിയതെടുത്ത്
വാരിച്ചുറ്റി അലമുറയിട്ട്
ആശുപത്രി തേടി ഓടുന്ന അമ്മ .

കൗമാരം

കൊതിയോടെ മാത്രം
എപ്പോഴും ഓര്‍ക്കുന്ന കാലം.
നേട്ടങ്ങളുടെ തേരില്‍
സൂര്യനെ പോലെ
വിളങ്ങി വാണ കാലം 
ആരാധനയുടെയും
അസൂയയുടെയും
കൂര്‍ത്ത കണ്ണുകള്‍
വിടാതെ പിന്തുടര്‍ന്ന കാലം .

അവന്‍

വാക്ചാതുരിയാല്‍
സൌഹൃദത്തിന്റെ
മായിക വലയംതീര്‍ത്ത്
അതിനുള്ളില്‍ എന്നെ കെട്ടിയിട്ട്
കടന്നു കളഞ്ഞ തോഴന്‍
തുറന്നു വച്ച
എന്റെ ഹൃദയത്തില്‍ നിന്ന്
അമൃതേകിയപ്പോള്‍
അടച്ചു വച്ച
അവന്റെ ഹൃദയത്തില്‍
കടുംനീല
കാളകൂടമാണെന്നറിഞ്ഞില്ല. 
അവനിപ്പോ ജീവിത ദൂരം
വളയം കയ്യിലെടുത്തു
ഓടിത്തീര്‍ക്കുന്നു .
ഞാനോ ???
ഓര്‍മ്മയാം
വലയത്തിനുള്ളില്‍ പെട്ട്
സഞ്ചാരിയെപ്പോലെ
വട്ടം ചുറ്റുന്നു .
എപ്പോഴും അവസാനം
തുടക്കത്തില്‍ തന്നെ .

അവള്‍

ഒരുമിക്കാനാണെങ്കില്‍
മാത്രമീയടുപ്പമെന്ന്
വാക്കും തന്നു
ഒപ്പം കൂടിയവള്‍ .
ഒടുവില്‍
വാക്ക് മാത്രമേ
മാറ്റാന്‍ കഴിയൂ
എന്ന പഴമൊഴിയുടെ
കൂട്ട് പിടിച്ചു
കൂട്ടുപേക്ഷിച്ച്ചവള്‍
ശരിയാണ്
നിനക്ക് വാക്കേ മാറ്റി
പറയാന്‍ കഴിയൂ
ഇപ്പഴും
എന്റെ ഓര്‍മ്മകളെ
തെളിയിക്കാനല്ലാതെ
മായ്ച്ചു കളയാന്‍
നിനക്ക് കഴിയുന്നില്ലല്ലോ .
ഇതു ഞാനറിഞ്ഞ നേര്

യൗവ്വനം

അമ്മയുടെ മുഖത്തിപ്പോ 
പഴയ ചിരിവിരിയാറില്ല
പകരം
ഉയരുന്ന നെടുവീര്‍പ്പുകള്‍
പൊഴിയുന്ന നീര്‍മണിമുത്തുകള്‍
പുതു പുതു നേര്‍ച്ചകള്‍
അച്ച്ചനിപ്പോ അരികത്തുണ്ട്
ഊര് കാക്കുന്ന ജോലി വിട്ടു
അതാണിപ്പോ
ഊര് തെണ്ടിയുടെ
ഒരേയൊരു ആശ്രയം .

സ്വപ്നം

ഒഴുക്കുള്ള പുഴയില്‍
ഓര്‍മ്മകളെ
ഓളങ്ങള്‍ക്കൊപ്പം വിട്ട്
ഒഴുക്കി വിട്ടവയ്ക്ക്
വായ്ക്കരവിയിട്ടു
ഒന്ന് കുളിച്ചു കയറണം
വലതുകാല്‍ വച്ചൊരു
പുതുതുടക്കം
വീണ്ടുമൊരു മഞ്ഞുകാലം......
വീണ്ടുമൊരു പുലരി................
വീണ്ടുമൊരു പിറവി .................

5 comments:

  1. ഒന്നും ഒളിച്ചു വയ്ക്കാതെ.........

    ഒന്നും ബാക്കി വയ്ക്കാതെ ......

    ReplyDelete
  2. “ഒഴുക്കുള്ള പുഴയില്‍
    ഓര്‍മ്മകളെ
    ഓളങ്ങള്‍ക്കൊപ്പം വിട്ട്
    ഒഴുക്കി വിട്ടവയ്ക്ക്
    വായ്ക്കരവിയിട്ടു
    ഒന്ന് കുളിച്ചു കയറണം“ . ആ ചിന്ത നന്നാ‍യി.ഓർമ്മകളുടെ ഭാണ്ഡം മുഷിയും മുൻപേ ഒഴുക്കി കളയണം.

    ReplyDelete
  3. ormakalude bandam mushiyumo???

    enthayaylum.....atmakatha kollam,

    kollam ennu ottavaakil paranjalum pora...

    othiri ishtamayi eniku,,,,

    ashamsakal suhruthe.......!!!

    ReplyDelete
  4. @sreee : ചിന്ത മാത്രമേ ഉള്ളൂ, ഒന്നും നടക്കില്ല ,, :-

    @lost dreamz.... :സിന്ധൂ നന്നായി എന്നറിയുന്നതില്‍ സന്തോഷം .....ആശംശകളും അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുന്നു........

    ReplyDelete
  5. AATHMAKADHA NANNAYIRIKUNNU....
    NJANUM MANJUKALATHA JANICHE...ENTE ACHANUM....!!


    "ഒഴുക്കുള്ള പുഴയില്‍
    ഓര്‍മ്മകളെ
    ഓളങ്ങള്‍ക്കൊപ്പം വിട്ട്
    ഒഴുക്കി വിട്ടവയ്ക്ക്
    വായ്ക്കരവിയിട്ടു
    ഒന്ന് കുളിച്ചു കയറണം
    വലതുകാല്‍ വച്ചൊരു
    പുതുതുടക്കം
    വീണ്ടുമൊരു മഞ്ഞുകാലം......
    വീണ്ടുമൊരു പുലരി................
    വീണ്ടുമൊരു പിറവി ................."

    VEENDUMORU MANJUKALAAM...VEENDUMORU PULARI...VEENDUMORU PIRAVI...ATHU VENAMALLO..ATHALLE JEEVITHAM..

    AASHAMSAKAL...:) PUTHIYA THUDAKKATHINU..:)

    ReplyDelete