Thursday, January 27, 2011

കളിക്കൂട്ടുകാരി



















 
മറന്നതെന്തോ 
ഓര്‍മ്മിച്ചെടുക്കാന്‍
തിരികെപോയിയേറെ
പിറകോട്ട്

     പേമാരി പെയ്തപ്പോ
     പേരമരച്ചോട്ടില്‍ 
     ചേമ്പില കുടയില്‍
     ഒരുമിച്ചു നിന്നത്

മഴവെള്ളം കൊണ്ടപ്പോ
ജലദോഷം വന്നപ്പോ
ഒരുമിച്ചു പനിച്ചപ്പോ
ഒരുമിച്ചു കരഞ്ഞത്

     മുക്കുറ്റി പൂപറിച്ചു
     മൂക്കുത്തിയാക്കി
     മുണ്ടനും മുണ്ടിയുമായി
     കളിച്ചത്

തുപ്പലം കൊത്തിയേം
കോട്ടിയേം പൂയനേം
ഒരു ചെറു തോര്‍ത്തില്‍
കോരിയെടുത്തത്‌

     കരയിലൊരു കുഴികുത്തി
     കിട്ടിയതതിലിട്ട്
     ആറ്റിലെ വെള്ളത്തില്‍
     കുത്തി മറിഞ്ഞത്

അത്കണ്ടു നിന്റമ്മ
തല്ലൊന്ന് തന്നപ്പോ,ആ
വടിയൊന്നെടുത്തങ്ങു
ദൂരെകളഞ്ഞത്

     തേടിച്ചിയിലകള്‍
     വെറ്റിലയാക്കീട്ടു
     വേരുകള്‍ കൂട്ടി
     മുറുക്കി തുപ്പീത്

ഗന്ധക രാജന്റെ
പൂവിനായി ഒരുമാത്ര
ഗന്ധര്‍വ്വനായെന്നെ
മനസ്സാ വരിച്ചത്‌

     തെച്ചിയും പിച്ചിയും
     വാഴനാരില്‍ കോര്‍ത്തു
     മാലയായ്‌ പരസ്പരം
     കഴുത്തിലണിഞ്ഞത്

മുള്ളുകള്‍ കോറി
വരഞ്ഞിട്ടും പലകുറി
മുള്ളിന്‍ കായ
പറിക്കാന്‍ തുനിഞ്ഞത്

     മൊയ്തീന്‍ കാക്കാടെ
     വീട്ടുമുറ്റത്തൂന്നു
     മാര്‍ബിള്‍ കഷണം
     കട്ടെടുത്തോടീത്

അത് വച്ചു മൂന്ന്ള്ളീം
ഏഴ്‌ള്ളീം കളിച്ചത്
കശുവണ്ടി ചൂണ്ടി
'സുറി' നോക്കി എറിഞ്ഞത്

     മന്ദാരചോട്ടിലെ
     കുറ്റിപുരേലന്നു
     കൂട്ടാനും ചോറും
     വച്ചു വിളംബീത്

ചേകിനപ്പുറത്തെ
പന്ജ്ജാര   മണലില്
വെള്ളാരംകല്ലോണ്ട്
കൊത്തം കല്ലാടീത്

     കുഞ്ഞിക്കാലോണ്ട്
     പോത്തക്കന്‍ ഗുഹവച്ചു
     പച്ചത്തുള്ളനെ
     പാര്‍പ്പുകാരനാക്കീത്

ഒരു മുളം കയറില്‍
നീയെല്ലാം തീര്‍ത്തപ്പോള്‍
പെരുമഴയായീ
പെയ്യുന്നീ ഓര്‍മ്മകള്‍

     അതിലെണ്ണിയാലൊതുങ്ങുന്ന
     ഓര്‍മ്മയാം തുള്ളികള്‍
     കൈക്കുമ്പിളിലെടുത്ത്
     കുടയെട്ടീ പേജില്‍

ഒരു പക്ഷേ വീണ്ടും
മറന്നേക്കാമെല്ലാ,മപ്പോ
ഒരു മുദ്ര മോതിരം പോലെ
ഇതുപകരിച്ചെങ്കിലോ??? 

13 comments:

  1. കളിക്കൂട്ടുകാരിക്ക് .........

    ReplyDelete
  2. എല്ലാം കടുത്ത സങ്കടത്തിലാണല്ലോ അവസാനിക്കുന്നത് വിബീഷ് മോനേ? കീരനല്ലൂര്‍ മലപ്പുറം ജില്ലയുടെ ഏതു ഭാഗത്ത്?

    ReplyDelete
  3. Vibeesh the Best Poem in ur Blog.....!!!!!!
    The climax is tragedy..We feel happy and pleasant when we turn our eyes in the beginning of the poem...But eyes can get wet towards the end..Any way I liked it very much..Keep on writing dear friend...

    ReplyDelete
  4. കൊച്ചു കൊച്ചു അക്ഷര തെറ്റുകള്‍ ഉണ്ട്..ശ്രദ്ധിയ്ക്കൂ ട്ടൊ..ആശംസകള്‍.

    ReplyDelete
  5. kollaam..vibeesh...
    grihathurathvavum...pinne alppam vedhayum unarthunna varikal...!

    ReplyDelete
  6. ormakal ennum...inganeyanu.....jeevithakalam muzuvan vadatha sugandham parathikond...
    idakide santhoshipikkukaum, vedanipikukayum cheyth.....

    sughamulla vedana alle vibeesh.....

    kollam....nannayirikkunnu...kalikootukariyekurichulla ormakal....

    ReplyDelete
  7. നന്നായിരിക്കുന്നു വിബീഷ്.എല്ലാവരുടെയും ഓർമകളിൽ ഇങ്ങനൊരു കുട്ടിക്കാലം ഉണ്ടാകുമെന്നു തോന്നുന്നു.

    ReplyDelete
  8. @ശങ്കരനാരായണന്‍ മലപ്പുറം ചേട്ടാ അതെന്നും കൂടെ തന്നെയുണ്ടെ...., കീരനല്ലൂര്‍ ജില്ലയുടെ പടിഞ്ഞാറെ അറ്റത്താ...

    @വിവേക് thank you vivek....thank you for ur encouraging words.....@വര്‍ഷിണി തെറ്റുകള്‍ അറിയാം വര്ഷിണീ...എന്റെ സിസ്റ്റത്തില്‍ ചില അക്ഷരങ്ങള്‍ കിട്ടുന്നില്ല ..അപ്പൊ സാമ്യമുള്ള അക്ഷരങ്ങള്‍ എടുത്തിടുന്നതാണ്..പെട്ടെന്ന് തന്നെ ശരിയാക്കാന്‍ നോക്കാം. @സ്നേഹാ, ലോസ്റ്റ്‌ ഡ്രീംസ്‌, ശ്രീ പതിവ് പോലെ

    അതിഥി ആയി എത്തിയതില്‍ സന്തോഷം ....പ്രോത് സാഹനത്തിനു അതിലുപരി സന്തോഷം ....

    ReplyDelete
  9. നന്നായിട്ടുണ്ട് വിബീഷ്, ആശംസകള്‍..

    ReplyDelete
  10. നിന്റെ കവിതയെ കുറിച്ച് 4 ഫുൾ പേജ് എഴുതണമെന്നുണ്ട്. നേരിൽ കാണുമ്പോൾ പറയാം കാര്യങ്ങൾ. വീണ്ടും വരാം.
    ആശംസകൾ

    ReplyDelete
  11. irumbuzhiyaaaa........aashamsakal sweakarikkunnu...veendum varane...pne nearil kaanaanaayi kaathirikkunnu.....

    ReplyDelete
  12. വിബീഷ് കവിത നന്നായിട്ടുണ്ട്.... ആശംസകള്‍

    ReplyDelete